എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്‌ച രാവിലെ 10:15 ന് ഹൈക്കോടതി വിധി പ്രസ്‌താവിക്കും.
Also read: 'ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുണ്ട്, ദിലീപ് ജാമ്യത്തിന് അര്‍ഹനല്ല' ; എതിർത്ത് പ്രോസിക്യൂഷൻ
അതേസമയം പ്രോസിക്യൂഷൻ ഉന്നയിച്ച പുതിയ കാര്യങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ പറയാനുള്ള കാര്യങ്ങൾ ശനിയാഴ്‌ച എഴുതി നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.