ETV Bharat / city

നെല്ലിക്കുഴിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം സംഘടിപ്പിച്ചു - കോതമംഗലം കോണ്‍ഗ്രസ് വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം മേഖലയില്‍ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു.

congress protest nellikkuzhi  congress news  kothamangalam news  കോതമംഗലം വാര്‍ത്തകള്‍  കോതമംഗലം കോണ്‍ഗ്രസ് വാര്‍ത്തകള്‍  കോണ്‍ഗ്രസ് വാര്‍ത്തകള്‍
നെല്ലിക്കുഴിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം സംഘടിപ്പിച്ചു
author img

By

Published : Feb 2, 2021, 2:32 AM IST

എറണാകുളം: ഞായറാഴ്ച്ച നെല്ലിക്കുഴിയിൽ സംഘടിപ്പിച്ച പാലിയേറ്റിവ് - വിധവ സഹായ വിതരണ പരിപാടി അലങ്കോലമാക്കുകയും യുഡിഎഫ് പ്രവർത്തകരെ മർദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.

നെല്ലിക്കുഴിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം സംഘടിപ്പിച്ചു

ഇന്ദിര ഗാന്ധി കോളജ് ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് നെല്ലിക്കുഴി കനാൽ പാലത്ത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രകടനം വഴിമാറി കനാൽ ബണ്ട് വഴി നെല്ലിക്കുഴി കവലയ്ക്ക് സമീപത്തേക്ക് നീങ്ങി. പ്രകടനം തൃക്കാരിയൂർ റോഡിൽ പ്രവേശിക്കുന്നതിന് മുന്നേ പൊലീസ് എത്തി തടഞ്ഞു. പൊലീസുമായി തർക്കം ഉടലെടുത്തെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി. കനാൽ പാലത്ത് പ്രതിഷേധയോഗം ചേർന്നു.

പ്രകടനം നെല്ലിക്കുഴിയിൽ പ്രവേശിക്കാതിരിക്കാൻ സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയിരുന്നു. പ്രതിഷേധയോഗം കെപിസിസി നിർവാഹക സമിതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എ.എം ബഷീർ അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.