എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിആർഐയുടെ സ്വർണവേട്ട. കുവൈത്തിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഷരീഫിൽ നിന്നാണ് രണ്ട് കിലോയോളം സ്വർണം പിടിച്ചെടുത്തത്. റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐയുടെ പ്രത്യേക സംഘം എത്തിയത്. കസ്റ്റംസിനെ പോലും വിവരം അറിയിക്കാതെ ഡിആർഐ നേരിട്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു.