ETV Bharat / city

'കഴിഞ്ഞ ദിവസം വരെ നിന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഇരുന്ന് പറഞ്ഞു'; ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി - Pinarayi Vijayan against Arif Muhammad Khan

ഗവര്‍ണറുടെ രാഷ്‌ട്രീയത്തിന് രാജ്‌ഭവനെ വേദിയാക്കി മാറ്റിയിരിക്കുകയാണെന്നും സര്‍ക്കാരിന്‍റെ ഉപദേശങ്ങൾക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി  Pinarayi Vijayan criticized Governor  Governor vs Chief Minister  ഗവർണർ സർക്കാർ പോര്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർക്കെതിരെ മുഖ്യമന്ത്രി  ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി വിജയൻ  Pinarayi Vijayan against Arif Muhammad Khan
'കഴിഞ്ഞ ദിവസം വരെ നിന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഇരുന്ന് പറഞ്ഞു'; ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി
author img

By

Published : Sep 21, 2022, 7:28 PM IST

Updated : Sep 21, 2022, 8:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ അസാധാരാണ നടപടിയായിരുന്നു രാജ്‌ഭവനിലെ ഗവർണറുടെ വാര്‍ത്താസമ്മേളനമെന്നും ഗവര്‍ണറുടെ രാഷ്‌ട്രീയത്തിന് രാജ്‌ഭവനെ വേദിയാക്കി മാറ്റേണ്ടി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ നിന്നു കൊണ്ടു പറഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ഗവർണർ ഇരുന്നു കൊണ്ടു പറഞ്ഞുവെന്ന പ്രത്യേകത മാത്രമേ അതിനുള്ളൂ. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. വിയോജിപ്പുകളുണ്ടെങ്കില്‍ അക്കാര്യവും അത്തരം മാര്‍ഗങ്ങളിലൂടെയാണ് ഉന്നയിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

'കഴിഞ്ഞ ദിവസം വരെ നിന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഇരുന്ന് പറഞ്ഞു'; ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ ഗവര്‍ണറാണെങ്കിലും ഭരണ നിര്‍വഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സര്‍ക്കാരിന്‍റെ ഉപദേശങ്ങൾക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.

ഏതെങ്കിലും ബില്ലില്‍ ഒപ്പിട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം ഗവര്‍ണര്‍ക്കല്ല, സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വ്യക്തമാക്കുന്ന സര്‍ക്കാരിയ കമ്മിഷന്‍ 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവി ഒരു വിച്ഛേദിത പദവിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍റല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. നിയമ നിര്‍മ്മാണ സഭകള്‍ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ വികാരമാണ്. അത്തരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്ക്‌ വന്നാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാം ഒപ്പിടാതിരിക്കാം.

രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കയക്കാം അല്ലെങ്കില്‍ വീണ്ടും നിയമസഭയുടെ പരിഗണനയ്‌ക്കായി തിരിച്ചയയ്‌ക്കാം. അല്ലാതെ ഒപ്പിടാതെ മാറ്റിവയ്‌ക്കാന്‍ കഴിയില്ല. ഇത് ഭരണഘടനയോടുള്ള അനാദരവാണ്. കൂടാതെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷമുണ്ടെന്നും ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ എന്തു കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Last Updated : Sep 21, 2022, 8:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.