എറണാകുളം: മുവാറ്റുപുഴയാറിന്‍റെ അടിയൊഴുക്കിനെയും എതിരാളികളെയും പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ 3.11.08 മിനിറ്റ് സമയത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ നാലാം മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തിയത്. പിറവം പാലത്തിലും മൂവാറ്റുപുഴയാറിന്‍റെ ഇരുകരകളിലുമായി ആയിരങ്ങളാണ് വള്ളംകളിയുടെ ആവേശത്തിൽ പങ്കാളികളായത്. ആഞ്ഞുതുഴഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ താളത്തിനനുസരിച്ചായിരുന്നു കാണികളുടെ ആർപ്പുവിളികൾ. ഒറ്റ നോട്ടത്തിൽ ആരാണ് ഫിനിഷിങ് ലൈൻ കടന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധമായിരുന്നു ഫൈനൽ മത്സരങ്ങൾ അരങ്ങേറിയത്.
ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗി(സിബിഎല്‍)ന്‍റെ പിറവത്ത് നടന്ന നാലാം മത്സരത്തില്‍ വൻ ജനാവലിയെ സാക്ഷിയാക്കി 9 ടീമുകളും ഗംഭീര മത്സരമാണ് കാഴ്ച വച്ചത്. ഒഴുക്കിന്‍റെ പേരില്‍ കേരളത്തിലെ ഏറ്റവും ദുഷ്കരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ട്രാക്കില്‍ ആദ്യ ആറു സ്ഥാനക്കാര്‍ തമ്മില്‍ ഫിനിഷ് ചെയ്ത സമയത്തിന്‍റെ അന്തരം കേവലം ആറു സെക്കന്‍റ് മാത്രമാണെന്നത് മത്സരത്തിന്‍റെ വീറും വാശിയും വെളിവാക്കുന്നു. 900 മീറ്റര്‍ നീളമുള്ള ട്രാക്കിലെ മൂന്നു ഹീറ്റ്സിലും സ്ഥാനങ്ങള്‍ നിര്‍ണയിക്കാന്‍ ഫോട്ടോ ഫിനിഷ് വേണ്ടി വന്നുവെന്നതു തന്നെ ടീമുകളുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു.
നടുഭാഗം ചുണ്ടന് സിബിഎല്‍ നാലാം മത്സരത്തിലും മിന്നുന്നവിജയം - ചാമ്പ്യന്‍സ് ബോട്ട് ലീഗ്
ഫോട്ടോഫിനിഷിലൂടെയാണ് ഫൈനൽ മത്സരത്തിൽ നടുഭാഗം ചുണ്ടൻ വിജയമാവർത്തിച്ചത്. വാശിയേറിയ മത്സരത്തില്‍ ആദ്യ ആറു സ്ഥാനക്കാര്‍ ഫിനിഷ് ചെയ്ത സമയത്തിന്‍റെ വ്യത്യാസം കേവലം ആറു സെക്കന്‍റ് മാത്രമായിരുന്നു.
എറണാകുളം: മുവാറ്റുപുഴയാറിന്‍റെ അടിയൊഴുക്കിനെയും എതിരാളികളെയും പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ 3.11.08 മിനിറ്റ് സമയത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ നാലാം മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തിയത്. പിറവം പാലത്തിലും മൂവാറ്റുപുഴയാറിന്‍റെ ഇരുകരകളിലുമായി ആയിരങ്ങളാണ് വള്ളംകളിയുടെ ആവേശത്തിൽ പങ്കാളികളായത്. ആഞ്ഞുതുഴഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ താളത്തിനനുസരിച്ചായിരുന്നു കാണികളുടെ ആർപ്പുവിളികൾ. ഒറ്റ നോട്ടത്തിൽ ആരാണ് ഫിനിഷിങ് ലൈൻ കടന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധമായിരുന്നു ഫൈനൽ മത്സരങ്ങൾ അരങ്ങേറിയത്.
ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗി(സിബിഎല്‍)ന്‍റെ പിറവത്ത് നടന്ന നാലാം മത്സരത്തില്‍ വൻ ജനാവലിയെ സാക്ഷിയാക്കി 9 ടീമുകളും ഗംഭീര മത്സരമാണ് കാഴ്ച വച്ചത്. ഒഴുക്കിന്‍റെ പേരില്‍ കേരളത്തിലെ ഏറ്റവും ദുഷ്കരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ട്രാക്കില്‍ ആദ്യ ആറു സ്ഥാനക്കാര്‍ തമ്മില്‍ ഫിനിഷ് ചെയ്ത സമയത്തിന്‍റെ അന്തരം കേവലം ആറു സെക്കന്‍റ് മാത്രമാണെന്നത് മത്സരത്തിന്‍റെ വീറും വാശിയും വെളിവാക്കുന്നു. 900 മീറ്റര്‍ നീളമുള്ള ട്രാക്കിലെ മൂന്നു ഹീറ്റ്സിലും സ്ഥാനങ്ങള്‍ നിര്‍ണയിക്കാന്‍ ഫോട്ടോ ഫിനിഷ് വേണ്ടി വന്നുവെന്നതു തന്നെ ടീമുകളുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു.
champions league
Conclusion: