ETV Bharat / city

കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ - bus owners vehicle scrappage policy news

വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വാഹന വ്യവസായത്തേയും തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കും.

പഴയ വാഹനം പൊളിക്കൽ നയം വാര്‍ത്ത  കേന്ദ്ര സര്‍ക്കാര്‍ പഴയ വാഹനം പൊളിക്കൽ നയം വാര്‍ത്ത  ബസ് ഉടമകൾ പഴയ വാഹനം പൊളിക്കൽ നയം വാര്‍ത്ത  പഴയ വാഹനം പൊളിക്കൽ നയം തൊഴില്‍ മേഖല വാര്‍ത്ത  vehicle scrappage policy news  bus owners vehicle scrappage policy news  bus owners against bus scrapping policy news
കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ
author img

By

Published : Sep 4, 2021, 10:56 PM IST

എറണാകുളം: കേന്ദ്ര സർക്കാരിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ. പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് സാധാരണക്കാരായ ബസുടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക.

നിരവധി ബസുടമകൾ ബാങ്കുകളില്‍ നിന്ന് ലോണെടുത്തും മറ്റുമാണ് വാഹനം സ്വന്തമാക്കിയിട്ടുള്ളത്. 2 വര്‍ഷമായി കൊവിഡ് പ്രതിസന്ധി കാരണം സര്‍വീസ് നടത്തുന്നില്ല. ബാങ്ക് വായപകള്‍ പോലും തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.

കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ

ഒരു പുതിയ ബസ് നിരത്തിലിറക്കാന്‍ 42 ലക്ഷം രൂപ വേണം. പൊളിച്ച് വിറ്റാല്‍ പരമാവധി അമ്പതിനായിരം രൂപ മാത്രമേ ലഭിക്കൂ. വാഹനം പൊളിക്കുന്നതിന് പുതിയ നയം നിലവില്‍ വരുന്നതോടെ ഈ മേഖല കുത്തകകളുടെ കയ്യിലാകുമെന്നും ബസുടമകൾ ആരോപിച്ചു.

ബസ്, ലോറി, കാര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വാഹനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പൊളിക്കല്‍ പട്ടികയില്‍ ആദ്യ ഘട്ടത്തില്‍ വന്നിട്ടുണ്ട്. ഒരു വാഹനത്തില്‍ മൂന്ന് തൊഴിലാളികള്‍ എന്ന കണക്ക് എടുത്താല്‍ പോലും മൂന്ന് ലക്ഷത്തോളം തൊഴിലാളികളുടെ തൊഴിലാണ് നഷ്ടപ്പെടുക. ഉത്തരവിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുമെന്ന് തൊഴിലാളി സംഘടനകളും പറഞ്ഞു.

Read more: പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം (scrappage policy) പ്രഖ്യാപിച്ച് പ്രധാന മന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.