ETV Bharat / city

നടിയെ ആക്രമിച്ച കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു - ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി

വിചാരണക്കോടതിയും പ്രോസിക്യൂഷനും തമ്മിലുള്ള ഭിന്നതയെ തുടർന്ന് വിചാരണ നടപടികൾ ഒരു മാസത്തിലധികമായി നിർത്തിവെച്ചിരുന്നു. കോടതി പക്ഷപാതപരമായി പെരുമാറുന്നു, രഹസ്യ വിചാരണയുടെ അന്തസ് തകർക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ പ്രോസിക്യൂട്ടർ ഉന്നയിച്ചിരുന്നു.

actress attack case  special prosecutor resigned  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  പബ്ലിക് പ്രോസിക്യൂട്ടർ രാജി വച്ചു  നടിയെ ആക്രമിച്ച കേസ്  അഡ്വ എ സുരേശൻ  ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി  ഹൈക്കോടതി നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജി വച്ചു
author img

By

Published : Nov 23, 2020, 12:36 PM IST

Updated : Nov 23, 2020, 12:48 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സുരേശൻ രാജിവെച്ചു. സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കി സർക്കാരിന് അദ്ദേഹം കത്ത് നൽകി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്.

പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസിൽ ഇന്ന് വിചാരണ പുനഃരാരംഭിക്കാനായില്ല. സ്ഥാനം ഒഴിഞ്ഞ വിവരം പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി.

വിചാരണക്കോടതിയും പ്രോസിക്യൂഷനും തമ്മിലുള്ള ഭിന്നതയെ തുടർന്ന് വിചാരണ നടപടികൾ ഒരു മാസത്തിലധികമായി നിർത്തി വെച്ചിരിക്കുകയായിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു, രഹസ്യ വിചാരണയുടെ അന്തസ് തകർക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ഉന്നയിച്ചത്. ഇത് ഉന്നയിച്ച് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഇരയായ നടിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതിനെതിരെ സർക്കാർ സുപ്രിം കോടതിയെ സമീപിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ തന്നെ രാജിവെച്ചത്.

Last Updated : Nov 23, 2020, 12:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.