ETV Bharat / city

റിസബാവയുടെ മൃതദേഹം ഖബറടക്കി

കൊച്ചിയിലെ ചെമ്പിട്ട പള്ളിയിലാണ് ഖബറടക്കം നടത്തിയത്.

റിസബാവയുടെ മൃതദേഹം ഖബറടക്കി  റിസബാവ  റിസബാവ മരിച്ചു  റിസബാവ മരണമടഞ്ഞു  മൃതദേഹം ഖബറടക്കി  റിസബാവ  കൊച്ചിയിലെ ചെമ്പിട്ട പള്ളിൽ ഖബറടക്കം  actor rizabawa body buried  actor rizabawa news  actor rizabawa  actor rizabawa bodi  actor rizabawa news  actor rizabawa latest news
റിസബാവയുടെ മൃതദേഹം ഖബറടക്കി
author img

By

Published : Sep 14, 2021, 10:43 AM IST

എറണാകുളം: ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം. എറണാകുളം ജില്ലാ കലക്‌ടർ ജാഫർ മാലിക് സംസ്ഥാന സർക്കാരിന് വേണ്ടി അന്തിമോപചാരം അർപ്പിച്ചു. കൊച്ചിയിലെ ചെമ്പിട്ട പള്ളിയിലാണ് ഖബറടക്കം നടത്തിയത്.

കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതു ദർശനം ഒഴിവാക്കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഖബറടക്കം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു റിസബാവയുടെ മരണം സംഭവിച്ചത്. ദീർഘനാളായി പ്രമേഹത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ അദേഹത്തെ അലട്ടിയിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റ്ർ മിംസ് ആശുപത്രി ചികിത്സയിലായിരുന്നു. ഇതിനിടെ പക്ഷാഘാതം കൂടി സംഭവിച്ചതോടെ ആരോഗ്യ നില ഗുരുതരമായി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

റിസബാവയുടെ മൃതദേഹം ഖബറടക്കി

മലയാളികളുടെ ജോൺ ഹോനായി

വില്ലൻ വേഷങ്ങളിലൂടെയായിരുന്നു റിസബാവ അഭിനയ രംഗത്ത് ശ്രദ്ധേയമായത്. നൂറിലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകാഭിനയത്തിലൂടെയാണ് റിസബാവ സിനിമയിലെത്തിയത്. 1990ൽ റിലീസായ പശുപതിയെന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ഇതേ ചിത്രത്തിലെ നായകവേഷവും ശ്രദ്ധിക്കപ്പെട്ടു.

ഇൻ ഹരിഹർ നഗർ ചിത്രത്തിലെ പ്രതിനായക വേഷവും റിസബാവയുടെ അഭിനയപാടവം വിളിച്ചോതുന്നതായിരുന്നു. ആനവാൽ മോതിരം, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, അനിയർ ബാവ ചേട്ടൻ ബാവ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനെയാണ് റിസബാവയുടെ വിയോഗത്തിലൂടെ നഷ്‌ടമായത്. ഡബ്ലിംഗ് ആർട്ടിസ്റ്റ്, സീരിയൽ താരം എന്നീ നിലകളിലും റിസബാവ സജീവമായിരുന്നു. ജമീല ബീവിയാണ് ഭാര്യ, ഏക മകൾ ഫിറൂസ.

READ MORE: നടൻ റിസബാവ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.