എറണാകുളം: ഡല്‍ഹിയ്ക്ക് പുറമേ പഞ്ചാബിലും ഭരണം നേടിയതോടെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിയ്ക്കാന്‍ ഒരുങ്ങി ആം ആദ്‌മി പാർട്ടി. കേരളത്തിൽ കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാന കമ്മറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനാണ് എഎപിയുടെ തീരുമാനം. ആം ആദ്‌മി പാർട്ടിയുടെ കേരളത്തിലെ പുതിയ ഓഫിസിന്‍റെ പ്രവര്‍ത്തനം കൊച്ചിയില്‍ ആരംഭിച്ചു.
കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ നിരീക്ഷകൻ എൻ രാജയാണ് സംസ്ഥാന കമ്മറ്റിയുടെ പ്രവർത്തനത്തിനായി തുറന്ന ഓഫിസ് ഉദ്‌ഘാടനം ചെയ്‌തത്. ആം ആദ്‌മി പാർട്ടി കേരളത്തില്‍ ശക്തിപ്പെടുത്തുമെന്ന് എന്‍ രാജ പറഞ്ഞു. ദേശീയ സമിതിയുടെ ഫോക്കസ് സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ സംഘടന സംവിധാനം ശക്തിപ്പെടുത്തി അടുത്ത പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി സജ്ജമാക്കുകയാണ് തന്‍റെ ദൗത്യമെന്ന് എന്‍ രാജ വ്യക്തമാക്കി. സംസ്ഥാന കൺവീനർ പി.സി സിറിയക്ക്, സംസ്ഥാന സെക്രട്ടറി പദ്‌മനാഭൻ ഭാസ്ക്കരൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Also read: സമര കേസുകളില്‍ എ.എ റഹീമിന് ജാമ്യം