ETV Bharat / city

കണ്ണൂരിൽ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ലഹരിമാഫിയ സംഘം - kannur drug mafia team attacked youth

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വെട്ടിയ ശേഷം വീട്ടുകാരെ ആയുധംകാട്ടി ഭീഷണിപ്പെടുത്തി

കണ്ണൂരിൽ ലഹരിമാഫിയ സംഘം യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു

author img

By

Published : Nov 1, 2021, 10:17 PM IST

കണ്ണൂർ : തളിപ്പറമ്പ് പുളിമ്പറമ്പിൽ ലഹരിമാഫിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. തോട്ടാറമ്പിലെ ജസ്റ്റിൻ ഉല്ലാസി (32)നെയാണ് ബൈക്കുകളിലെത്തിയ മൂന്നോളം പേർ വീട്ടിൽ കയറി വടിവാളുകൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വെട്ടിയ ശേഷം വീട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്. വീടിന്‍റെ വാതിലും ജനലുകളും മേശയും അടിച്ചുതകർത്തു. യുവാവിന്‍റെ ശരീരത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്.

കണ്ണൂരിൽ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ലഹരിമാഫിയ സംഘം

ALSO READ: നാർക്കോട്ടിക് ലൗ ജിഹാദ് പരാമർശം : പാലാ ബിഷപ്പിനെതിരെ കേസെടുത്തു

ഉല്ലാസിന്‍റെ പിതാവിനും അക്രമത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ച പ്രതികളുടെ കയ്യിൽ വടിവാളുകൾ ഉണ്ടായതായും അതുപയോഗിച്ചാണ് മകനെ വെട്ടിയതെന്നും പിതാവ് ലോറൻസ് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് തർക്കങ്ങളും കേസുകളും നിലനിൽക്കുന്നുണ്ട്. ഞായറാഴ്‌ച വൈകീട്ട് ഉടലെടുത്ത തർക്കത്തിന്‍റെ ബാക്കിയാണ് ആക്രമണമെന്നാണ് സൂചന.

റോഡിൽ നിർത്തിയിട്ട ഉല്ലാസിന്‍റെ ബൈക്കും അക്രമികൾ അടിച്ചുതകർത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.