ETV Bharat / city

ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ : ഭർത്താവ് വിജീഷ് അറസ്റ്റിൽ - ഗാർഹിക പീഡനം

ഓഗസ്റ്റ് 29ന് വൈകിട്ടാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

VIJEESH  ഭർത്താവ് വിജീഷ് അറസ്റ്റിൽ  സുനീഷയുടെ ഭർത്താവ് വിജീഷ് അറസ്റ്റിൽ  പയ്യന്നൂർ പൊലീസ്  ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി  ഗാർഹിക പീഡനം  ഗാർഹിക പീഡനം സുനീഷ
കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവം ; ഭർത്താവ് വിജീഷ് അറസ്റ്റിൽ
author img

By

Published : Sep 2, 2021, 9:30 PM IST

കണ്ണൂർ : പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. പയ്യന്നൂർ പൊലീസാണ് വിജീഷിനെ അറസ്റ്റ് ചെയ്തത്. കോറോം സ്വദേശി സുനീഷയെ ഓഗസ്റ്റ് 29 നാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സുനീഷ മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ്, ഗാർഹിക പീഡനം സംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ പെണ്‍കുട്ടിയുടെ മാതാവ് പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് ഇരു കുടുംബങ്ങളെയും വിളിപ്പിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം മരണശേഷം പുറത്തുവന്നിരുന്നു.

READ MORE: കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്ന് സുനീഷ ശബ്ദരേഖയിൽ പറയുന്നുണ്ട്. എന്നാല്‍ സുനീഷയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തര്‍ക്കത്തിലേര്‍പ്പെടുകയാണ് വിജീഷ് ചെയ്യുന്നത്. വിജീഷില്‍ നിന്നും നിരന്തരം മര്‍ദനമേറ്റെന്ന് വ്യക്തമാക്കുന്ന സുനീഷയുടെ മറ്റൊരു ഓഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.