കണ്ണൂർ: വെഞ്ഞാറമൂട് കൊലപാതകത്തിൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കണ്ടാൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംപി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പട്ടരുടെ കൈയിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ വേണ്ടിയാണോ കരുതിയതെന്നും മുരളീധരൻ ചോദിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് വെഞ്ഞാറമൂട് പ്രദേശത്ത് അക്രമ സംഭവങ്ങൾ നടന്നിട്ടില്ല. ഇപ്പോൾ നടന്ന കൊലപാതകത്തിന്‍റെ പേരിൽ സിപിഎം ആണ് വ്യാപക അക്രമം അഴിച്ചു വിടുന്നതെന്നും കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തി. ജോസ് കെ. മാണിക്കെതിരെ ചിഹ്നം നോക്കിയല്ല യുഡിഎഫ് തീരുമാനമെടുത്തത്. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. അതിന്‍റെ പേരിൽ ജോസിന്‍റെ പാർട്ടിയെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. ഇനി തീരുമാനമെടുക്കേണ്ടത് ജോസ് കെ. മാണിയാണ്. ഇവിടെ അല്ലെങ്കിൽ അവിടെ എന്ന നിലപാട് ഒരു പാർട്ടിക്കും ഭൂഷണമല്ലെന്നും കെ മുരളീധരൻ ഓർമിപ്പിച്ചു.