കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
യുഡിഎഫ് കണ്ണൂർ ജില്ല കൺവീനറാണ് അബ്ദുൽ ഖാദർ മൗലവി. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.