കണ്ണൂർ: കായികതാരം ടിന്റു ലൂക്ക വിവാഹിതയായി. കണ്ണൂർ എടൂർ സ്വദേശിയായ അനൂപ് ജോസഫാണ് ജീവിത ട്രാക്കിലേക്ക് ടിന്റുവിന്റെ കൈ പിടിച്ചത്. എറണാകുളം സ്പോർട്സ് കൗൺസിലിലെ പരിശീലകൻ കൂടിയായ അനൂപ് ട്രിപ്പിൾ ജംപ് താരമാണ്. ഇരിട്ടി എടൂർ പള്ളിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
സംസ്ഥാന സ്കൂൾ കായികമേളകളിൽ മെഡലുകൾ വാരിക്കൂട്ടിയ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയായ ടിന്റു ലൂക്ക പി.ടി ഉഷയുടെ ശിഷ്യയാണ്. ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡലിലൂടെ അന്താരാഷ്ട്ര താരമായി ഉയർന്ന ടിന്റു നിലവിൽ റെയിൽവേയുടെ സേലം ഡിവിഷനിൽ ഓഫിസറാണ്. വിവാഹ ചടങ്ങിൽ കായിക-രാഷ്ട്രീയ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.