ETV Bharat / city

കിഫ്‌ബി വഴി സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് ധനമന്ത്രി - കിഫ്‌ബി വാര്‍ത്തകള്‍

റോഡ്, പാലം, കെട്ടിടം എന്നിവയിൽ നിക്ഷേപം നടത്താൻ സർക്കാരിന് പണം ഉണ്ടാകുമായിരുന്നില്ല. അതിനാൽ തന്നെ കിഫ്ബിയിൽ നിന്ന് വായ്പയെടുത്താണ് പദ്ധതികൾക്കുള്ള പണം നൽകിയതെന്ന് തോമസ് ഐസക്

thomas issac on KIFBI  thomas issac latest news  kifbi latest news  തോമസ് ഐസക് വാര്‍ത്തകള്‍  കിഫ്‌ബി പദ്ധതികള്‍  കിഫ്‌ബി വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍
കിഫ്‌ബി വഴി സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് ധനമന്ത്രി
author img

By

Published : Oct 26, 2020, 10:22 PM IST

കണ്ണൂര്‍: നാടിന്‍റെ വികസനത്തിനും ക്ഷേമത്തിനും മുമ്പെങ്ങുമില്ലാത്ത വിധം പദ്ധതികൾ നടപ്പിലാക്കിയ സർക്കാരാണ് എൽഡിഎഫിന്‍റേതെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കിഫ്ബി വഴിയാണ് ഇത്രയധികം പദ്ധതികൾക്ക് തുക അനുവദിക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ആന്തൂർ നഗരസഭ ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്‌ബി വഴി സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് ധനമന്ത്രി

റോഡ്, പാലം, കെട്ടിടം എന്നിവയിൽ നിക്ഷേപം നടത്താൻ സർക്കാരിന് പണം ഉണ്ടാകുമായിരുന്നില്ല. അതിനാൽ തന്നെ കിഫ്ബിയിൽ നിന്ന് വായ്പയെടുത്താണ് പദ്ധതികൾക്കുള്ള പണം നൽകിയത്. നഗരസഭകൾക്കും പഞ്ചായത്തുകൾക്കും മുൻ സർക്കാരുകൾ നൽകിയതിനേക്കാൾ തുക ഈ സർക്കാർ അനുവദിച്ചിട്ടുണ്ട്. അവയെല്ലാം കിഫ്ബി വഴിയാണ് നൽകിയത്. അതിനാൽ തന്നെ കിഫ്ബി നിലനിൽക്കേണ്ടത് അനിവാര്യമാണ്. നിരവധി പദ്ധതികൾക്കാണ് കിഫ്ബിയിൽ നിന്നും പണം അനുവദിച്ചതെന്നും ധനവകുപ്പ് മന്ത്രി പറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ മുഖ്യാതിഥിയായി. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. ശിലാ ഫലം അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.