കണ്ണൂർ: തലശ്ശേരി ജില്ല കോടതിയിൽ നടന്ന ഓണഘോഷ പരിപാടികൾ വെറിട്ടതായി മാറി. കോടതി മുറ്റത്ത് അഭിഭാഷകരും ജീവനക്കാരും എല്ലാം മറന്ന് ഓണത്തെ വരവേറ്റു. കോടതി മുറ്റത്ത് ജില്ലാ ജഡ്‌ജി ജി ഗിരീഷ് ഉദ്ഘാടനം നിർവ്വഹിച്ചതോടെ പരിപാടികൾക്ക് തുടക്കമായി.
പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്ത് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. കമ്പവലി, മ്യൂസിക്കൽ ചെയർ തുടങ്ങിയ പരിപാടികളിൽ അഭിഭാഷകരും ജീവനക്കാരും വീറും വാശിയോടു കൂടി മത്സരിച്ചു. അഭിഭാഷകരും ജീവനക്കാരും ചേർന്ന് കോടതി മുറ്റത്ത് നടത്തിയ തിരുവാതിര ശ്രദ്ധേയമായി. ഓണപ്പരിപാടികൾക്ക് മാറ്റ് കൂട്ടാൻ ഓണസദ്യയും ഒരിക്കിയിരുന്നു.
Also read: വിപണികള്‍ സജീവം, ആഘോഷമാക്കി വിദ്യാര്‍ഥികള്‍; ഓണക്കാലത്തെ വരവേറ്റ് കോഴിക്കോടും