ETV Bharat / city

'പൊലീസുകാർ ഉപദ്രവിച്ചോ എന്ന് ഓർമയില്ല'; മദ്യപിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്‌തതെന്ന് ഷമീർ - മാവേലി എക്‌സ്‌പ്രസ് യാത്രക്കാരന്‍ മൊഴി

യാത്രക്കാരുടെ രേഖാമൂലമുള്ള പരാതി ഇല്ലാത്തതിനാല്‍ ഷമീറിനെതിരെ കേസെടുത്തിട്ടില്ല

maveli express passenger assaulted latest  ponnan shameer reaction  drunk man on maveli express identified  railway police assault passenger in kerala  പൊന്നന്‍ ഷമീര്‍ പ്രതികരണം  മാവേലി എക്‌സ്‌പ്രസ് യാത്രക്കാരന്‍ മൊഴി  റെയില്‍വേ പൊലീസ് യാത്രക്കാരന്‍ മര്‍ദനം
'പൊലീസുകാർ ഉപദ്രവിച്ചോ എന്ന് ഓർമയില്ല'; മദ്യപിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്‌തതെന്ന് ഷമീർ
author img

By

Published : Jan 5, 2022, 5:11 PM IST

Updated : Jan 5, 2022, 6:31 PM IST

കണ്ണൂര്‍: മാവേലി എക്‌സ്‌പ്രസില്‍ വച്ച്‌ റെയില്‍വേ പൊലീസ് എഎസ്ഐയുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ പൊന്നന്‍ ഷമീറിനെ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു മൊഴി എടുത്തു. പൊലീസുകാർ തന്നെ ഉപദ്രവിച്ചോ എന്ന കാര്യം ഓർമയില്ലെന്ന് ഷമീർ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യപിച്ചാണ് യാത്ര ചെയ്‌തത്. 35 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. തന്നെ വടകരയിൽ ഇറക്കി വിടുകയായിരുന്നു. മറ്റൊരു ട്രെയിനിൽ കയറിയാണ് കോഴിക്കോട് എത്തിയത്. അവിടെ നിന്നാണ് കാര്യങ്ങൾ അറിയുന്നത്. പിന്നീട് പൊലീസ് വന്ന് ലിങ്ക് റോഡിൽ നിന്ന് പിടികൂടിയെന്നും ഷമീർ പറഞ്ഞു.

ഷമീർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

അതേസമയം, ഇയാൾക്കെതിരെ കേസ് എടുക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരുടെ രേഖാമൂലമുള്ള പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാത്തത്. സംഭവം മാധ്യമങ്ങളിലൂടെ വിവാദമായതോടെയാണ് ഇയാളുടെ മൊഴി എടുത്തത്. മൊഴിയെടുപ്പ് പൂർത്തിയാക്കിയതിന് ശേഷം ഇയാളെ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.

Also read: ട്രെയിനില്‍ എഎസ്ഐയുടെ മര്‍ദനമേറ്റ പൊന്നന്‍ ഷമീറിനെ കണ്ടെത്തി

Last Updated : Jan 5, 2022, 6:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.