കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് നടപടി ന്യായീകരിക്കാനാവില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബാലിശമാണ്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തെ ഹർജിക്കാർ തള്ളി പറഞ്ഞിട്ടില്ല. കുറ്റപത്രത്തിൽ ഗൂഢാലോചന സംബന്ധിച്ചുണ്ടായിരുന്ന അവ്യക്തത അനുബന്ധ കുറ്റപത്രത്തിൽ തിരുത്തിയെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം എന്തുകൊണ്ട് പ്രാദേശിക തലത്തിൽ ഒതുങ്ങിയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഐജി അന്വേഷിച്ചിട്ടും അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങിയില്ലന്നും കോടതി ചൂണ്ടിക്കാണിച്ചു. മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് എതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഷുഹൈബ് വധക്കേസ്; അന്വേഷണം സിബിഐക്ക് വിട്ട നടപടി ന്യായീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ - കണ്ണൂര്‍
ഷുഹൈബിന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് നടപടി ന്യായീകരിക്കാനാവില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബാലിശമാണ്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തെ ഹർജിക്കാർ തള്ളി പറഞ്ഞിട്ടില്ല. കുറ്റപത്രത്തിൽ ഗൂഢാലോചന സംബന്ധിച്ചുണ്ടായിരുന്ന അവ്യക്തത അനുബന്ധ കുറ്റപത്രത്തിൽ തിരുത്തിയെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം എന്തുകൊണ്ട് പ്രാദേശിക തലത്തിൽ ഒതുങ്ങിയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഐജി അന്വേഷിച്ചിട്ടും അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങിയില്ലന്നും കോടതി ചൂണ്ടിക്കാണിച്ചു. മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് എതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
UPDATION:ഷുഹൈബ് വധക്കേസിൽ കേസന്വേഷണം ആദ്യ ഘട്ടത്തിൽ തന്നെ സി.ബെ ഐ ക്ക് വിട്ട സിംഗിൾ ബെഞ്ച് നടപടി ന്യായീകരിക്കാനാവില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. പോലീസ് അന്വേഷണത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബാലിശമാണ്. പോലീസ് സമർപ്പിച്ച കുറ്റപത്രത്തെ ഹർജിക്കാർ തള്ളി പറഞ്ഞിട്ടില്ല. കുറ്റപത്രത്തിൽ ഗൂഢാലോചന സംബന്ധിച്ചുണ്ടായിരുന്ന അവ്യക്തത അനുബന്ധ കുറ്റപത്രത്തിൽ തിരുത്തിയെന്നും സർക്കാർ
ഷുഹൈബ് വധം , കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെയുള്ള സർക്കാറിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസ് അന്വേഷണം പൂർത്തിയായതാണെന്നും ഗൂഢാലോചനയുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചതാണന്നും ഈ കേസിൽ വീണ്ടുമൊരു അന്വേഷണം ആവശ്യമില്ലന്നാണ് സർക്കാർ നിലപാട്. മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
Conclusion: