ETV Bharat / city

കണ്ണൂർ ട്രഷറി തട്ടിപ്പ് : സീനിയർ അക്കൗണ്ടന്‍റ് പൊലീസ് പിടിയിൽ

Kannur Treasury Financial Fraud : വിവിധ ഇടപാടുകളിലായി മൂന്നര ലക്ഷം രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു

author img

By

Published : Nov 27, 2021, 3:17 PM IST

kannur treasury financial fraud case  senior accountant arrested for fraud in kannur  കണ്ണൂർ ട്രഷറി തട്ടിപ്പ്  കണ്ണൂർ സീനിയർ അക്കൗണ്ടന്‍റ് അറസ്റ്റ്
കണ്ണൂർ ട്രഷറി തട്ടിപ്പ്: സീനിയർ അകൗണ്ടന്‍റ് പൊലിസ് പിടിയിൽ

കണ്ണൂർ : കണ്ണൂർ ജില്ല ട്രഷറിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്‍റ് പിടിയില്‍. കൊറ്റാളി സ്വദേശി നിധിൻ രാജ് ചെല്ലട്ടൻ ആണ് പിടിയിലായത്. 6 ഇടപാടുകളിലായി മൂന്നര ലക്ഷം രൂപ ഇയാള്‍ വെട്ടിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ വിജിലൻസ് പരിശോധനയിലാണ് സാമ്പത്തിക തിരിമറി പുറത്തുവന്നത്. സർക്കാർ ബില്ലുകൾ അടക്കം വെട്ടിച്ചതായാണ് കണ്ടെത്തല്‍. തട്ടിപ്പിന് പിന്നിൽ സീനിയർ അക്കൗണ്ടന്‍റാണെന്നും 2016 മുതല്‍ തട്ടിപ്പ് നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Also read: treasury corruption Kannur: കണ്ണൂർ ജില്ല ട്രഷറിയില്‍ വൻ തട്ടിപ്പ്, പിന്നില്‍ സീനിയർ അക്കൗണ്ടന്‍റ്

സർക്കാർ പദ്ധതികളില്‍ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പണം, കർഷക തൊഴിലാളി ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി മൃഗ സംരക്ഷണ ദുരിതാശ്വാസം, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേ റിവിഷൻ അരിയർ തുടങ്ങിയവ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.