കണ്ണൂര്‍: രാമനാട്ടുകര വാഹന അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനെ കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംഘത്തിലെ മുഖ്യ കണ്ണി കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കി എന്നാണ് സൂചന.
സജീവ സിപിഎം പ്രവർത്തകനാണ് അർജുൻ. കൊലക്കേസ് പ്രതി ആകാശ് തില്ലെങ്കിരി അടക്കമുള്ളവരുമായി അർജുന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സ്വർണക്കടത്തിൽ ഇടനിലക്കാരനായിരുന്നു ഇയാളെന്നും സൂചന ലഭിച്ചിട്ടുണ്ട്.
Read more: രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു ; സിസിടിവി പരിശോധിക്കാനൊരുങ്ങി പൊലീസ്
ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ കോഴിക്കോട്ടെത്തിയത്. ഈ സംഘത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളം ബന്ധങ്ങളുണ്ടെന്നും സൂചന.
ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനപകടമുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സ്വര്‍ണക്കവർച്ച സംഘങ്ങളിലേക്ക് വഴി തുറന്നത്.