ETV Bharat / city

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് ; അപകടദൃശ്യം പുറത്ത് - തളിപ്പറമ്പ് ബസ് അപകടം

പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ റോഡരികിലേക്ക് മറിയുകയായിരുന്നു

kannur accident latest  private bus overturns in kannur  kannur road accident death  കണ്ണൂർ ബസ് മറിഞ്ഞു  കണ്ണൂർ വാഹനാപകടം  kuttikol bus accident  കുറ്റിക്കോലിൽ ബസ് മറിഞ്ഞു  തളിപ്പറമ്പ് ബസ് അപകടം  കണ്ണൂർ അപകടം യുവതി മരണം
കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്, അപകടത്തിന്‍റെ ദൃശ്യം പുറത്ത്
author img

By

Published : Jun 29, 2022, 6:17 PM IST

കണ്ണൂർ : തളിപ്പറമ്പ് കുറ്റിക്കോലിൽ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂർ ആംസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്‌സായ ജോബിയ ജോസഫാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.

പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാക്കുന്നുമ്മൽ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ റോഡരികിലേക്ക് മറിയുകയായിരുന്നു.

അപകടത്തിന്‍റെ ദൃശ്യം

Also read: കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ് മൈസൂരിന് സമീപം മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

അമിത വേഗതയും മഴയുമാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.