ETV Bharat / city

പെരിയ കേസ്; സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിയുന്നുവെന്ന് വി.ഡി സതീശൻ - സിപിഎം തീവവാദ സംഘടനകളെപോലെ കൊലനടത്തുന്നു

പെരിയ കൊലപാതകക്കേസിലെ സിബിഐ അന്വേഷണത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായെന്നും പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ അറിവോടെയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

periya political killing  "CPM carries out killings like terrorist organizations"  The massacre was planned with the knowledge of the CPM Allegations  പെരിയ രാഷ്‌ട്രീയ കൊലപാതകം  സിപിഎം തീവവാദ സംഘടനകളെപോലെ കൊലനടത്തുന്നു  പെരിയ കൊല ആസൂത്രണം ചെയ്‌തത് സിപിഎമ്മിന്‍റെ അറിവോടെ
പെരിയ കേസ്; സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിയുന്നുവെന്ന് വി.ഡി സതീശൻ
author img

By

Published : Dec 2, 2021, 5:16 PM IST

കണ്ണൂർ: പെരിയ കേസിൽ രാഷ്‌ട്രീയ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎമ്മിന്‍റെ ഒരു കെട്ട് കഥ കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുപ്രസിദ്ധ തീവവാദ സംഘടനകളെ പോലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സി.പി.എം. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ അറിവോടെയാണ് പെരിയ കൊല ആസൂത്രണം ചെയ്‌തത്. സിബിഐ അന്വേഷണത്തിൽ, കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ പറഞ്ഞു.

സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിയുന്നുവെന്ന് വി.ഡി സതീശൻ

പാർട്ടി പറഞ്ഞാൽ കൊലപാതകം നടത്തിയാൽ സംരക്ഷണം നൽകുന്നു എന്ന സന്ദേശമാണ് സി.പി.എം പെരിയ കേസിലൂടെ നൽകുന്നത്. സംസ്ഥാന സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാകും എന്ന് ഭയന്നാണെന്നും കണ്ണൂരിൽ നിന്നാണ് കൊലപാതകം ആസൂത്രണമെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത് കൃത്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു. പള്ളിയിലെ സമരത്തെ കുറിച്ച് കോൺഗ്രസ് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും സതീശൻ കണ്ണൂരിൽ പ്രതികരിച്ചു.

READ MORE: Periya Double Murder Case| പെരിയ ഇരട്ടക്കൊല കേസ്: മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കം 10 പേരെ സി.ബി.ഐ പ്രതി ചേർത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.