കണ്ണൂര്‍: മൻസൂർ വധക്കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി പിടിയിൽ. കൊച്ചിയങ്ങാടി സ്വദേശി നിജിലാണ് കണ്ണൂരിൽ വച്ച് പിടിയിലായത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾ മുഴുവൻ പിടിയിലായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ പാനൂര്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോവുകയായിരുന്ന മന്‍സൂറിനെ ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.
Also read: കൈവിട്ട് കൊവിഡ്: കര്‍ണാടകയിലും രണ്ടാഴ്‌ച ലോക്ക്ഡൗൺ