കണ്ണൂർ: ലോക്ക് ഡൗണ്‍ കാലത്ത് ജൈവ കൃഷിക്കിയുമായി അതിഥി തൊഴിലാളികള്‍. ചെങ്കൽ മേഖലയിൽ പണിയെടുക്കുന്ന അസം സ്വദേശികളായ ഒമ്പത് തൊഴിലാളികളാണ് കൃഷിയിറക്കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ ഇവര്‍ സംസ്ഥാനത്ത് കുടുങ്ങി. പ്രതിസന്ധിയിലായ ഇവരെ സര്‍ക്കാര്‍ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ സഹായവുമായി പരിയാരം ഗ്രാമ പഞ്ചായത്തും രംഗത്തെത്തി.
ആവശ്യമുള്ള ഭക്ഷ്യ വസ്‌തുക്കള്‍ എത്തിച്ചതിന് പിന്നാലെ തൊഴിലാളികള്‍ക്ക് കൃഷിപാഠം നൽകി. കൃഷിഭൂമി തരിശുരഹിതമാക്കാൻ സര്‍ക്കാരും പഞ്ചായത്തും തീരുമാനിച്ചതോടെ ഒമ്പത് പേരും ചേര്‍ന്ന് വിത്തിറക്കി. അസം സ്വദേശികളായ അമിനുൾ ഹക്ക്, ലുക്കു കുമാർ റോയി, നൂർ ഹക്ക്, ഹക്കിനൂർ ഹക്ക്, എന്നിവരാണ് കേരളത്തിന്‍റെ നല്ല പാഠം ഉൾക്കൊണ്ട് മണ്ണിലേക്കിറക്കിറങ്ങിയത്. പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷാണ് വിത്തിറക്കല്‍ ഉദ്‌ഘാടനം ചെയ്‌തത്.