ETV Bharat / city

ശ്രീകോവിൽ നട അടക്കാൻ മറന്നു; മേൽശാന്തിക്ക് സസ്പെൻഷൻ - temple

കഴിഞ്ഞ ദിവസം ഉച്ചപൂജക്ക് ശേഷം ശ്രീകോവിൽ നട അടക്കാതെയാണ് മേൽശാന്തി താമസസ്ഥലത്തേക്ക് പോയത്. ഉച്ചയ്ക്ക് മൂന്നരയോടെ ക്ഷേത്ര മുറ്റം വൃത്തിയാക്കാനെത്തിയ ആളാണ് ശ്രീകോവിൽ നട തുറന്ന് കിടക്കുന്നത് കണ്ടത്.

മേൽശാന്തിക്ക് സസ്പെൻഷൻ
author img

By

Published : Jul 11, 2019, 3:34 AM IST

കണ്ണൂർ: ജോലിയിൽ ഗുരുതരമായ കൃത്യവിലോപം കാണിച്ചതിന് തലശ്ശേരി അണ്ടലൂർ കാവിലെ മേൽശാന്തിക്ക് സസ്പൻഷൻ. കൊയിലാണ്ടി സ്വദേശി എൻ.രാമകൃഷ്ണനെ (47)യാണ് ക്ഷേത്രം അധികാരികൾ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചപൂജക്ക് ശേഷം ശ്രീകോവിൽ നട അടക്കാതെയാണ് മേൽശാന്തി താമസസ്ഥലത്തേക്ക് പോയത്. ഉച്ചയ്ക്ക് മൂന്നരയോടെ ക്ഷേത്ര മുറ്റം വൃത്തിയാക്കാനെത്തിയ ആളാണ് ശ്രീകോവിൽ നട തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് ഒന്നാം ഊരാളനായ പനോളി മുകുന്ദനച്ചനെ വിവരം അറിയിച്ചു. ഇദ്ദേഹം ശാന്തിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. അബദ്ധം പറ്റിയെന്നാണ് ശാന്തിയുടെ മറുപടി.

മുമ്പും ഇത്തരത്തിലുള്ള സംഭവം ഉണ്ടായതിനാൽ തൽക്കാലം ജോലിയിൽ നിന്ന് മാറി നിൽക്കാൻ ശാന്തിയോട് ആവശ്യപ്പെട്ടതായി മുകുന്ദനച്ചൻ പറഞ്ഞു. സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട് . എക്‌സിക്യുട്ടിവ് ഓഫിസറാണ് വിശദീകരണ നോട്ടിസ് നൽകിയത്.

Intro:Body:

തലശ്ശേരിഅണ്ടലൂർ കാവിലെ മേൽശാന്തിക്ക് സസ്പൻഷൻ. കൊയിലാണ്ടി സ്വദേശി എൻ.രാമകൃഷ്ണനെ (47)യാണ് ജോലിയിൽ ഗുരുതരമായ കൃത്യവിലോപം കാണിച്ചതിന് ക്ഷേത്രം അധികാരികൾ അന്വേഷണ വിധേയമായി സസ്പൻറ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചപൂജക്ക് ശേഷം ശ്രീകോവിൽ നട അടക്കാതെയാണ് മേൽശാന്തി താമസസ്ഥലത്തേക്ക് പോയതത്രെ. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ക്ഷേത്ര മുറ്റം തൂത്തു വൃത്തിയാക്കാനെത്തിയ ആളുടെ ശ്രദ്ധയിൽ പെട്ടതോടെ വിവരം ഒന്നാം ഊരാളനായ പനോളി മുകുന്ദനച്ചനെ അറിയിച്ചു .ഇദ്ദേഹം ശാന്തിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. അബദ്ധം പറ്റിയെന്നാണത്രെ മറുപടി നൽകിയത്. മുൻപും ഇത്തരത്തിൽ ഉണ്ടായതിനാൽ തൽക്കാലം ജോലിയിൽ നിന്ന് മാറി നിൽക്കാൻ ശാന്തിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി മുകുന്ദനച്ചൻ പറഞ്ഞു. ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട് . എക്‌സിക്യുട്ടിവ് ഓഫിസറാണ് വിശദീകരണ നോട്ടിസ് നൽകിയത്. സംഭവം ഭക്തർക്കിടയിൽ നീരസം ഉണ്ടാക്കിയിട്ടുണ്ട്.ഇ ടി വിഭാരത് കണ്ണൂർ.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.