ETV Bharat / city

മാങ്ങാട്ടുപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ വികസന പദ്ധതികള്‍ - മാങ്ങാട്ടുപറമ്പ് സര്‍ക്കാര്‍ ആശുപത്രി

2 കോടി 37 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിസ്ട്രിക്ട് ഏർലി ഇന്‍റര്‍വെൻഷൻ സെന്‍റർ പണി പൂർത്തീകരിച്ചിരിക്കുന്നത്.

mangattuparamb government hospital  kannur latest news  kk shailaja news  കെ.കെ ശൈലജ വാര്‍ത്തകള്‍  മാങ്ങാട്ടുപറമ്പ് സര്‍ക്കാര്‍ ആശുപത്രി  കണ്ണൂര്‍ വാര്‍ത്തകള്‍
മാങ്ങാട്ടുപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ വികസന പദ്ധതികള്‍
author img

By

Published : Feb 2, 2021, 12:51 AM IST

കണ്ണൂര്‍: കഴിഞ്ഞ നാലര വർഷം നിരാശ ഇല്ലാതെ തന്നെ പോകാൻ കഴിഞ്ഞെന്നും ഇത്രയും സമയം കൊണ്ട് ആരോഗ്യമേഖലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ. ഇനിയും ചെയ്യാന് ഒരുപാടുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഒരു കുടുംബം പോലെ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പിലെ ഇ.കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നാല് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രണ്ട് പ്രവർത്തികളുടെ ശിലസ്ഥാപനവും ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

മാങ്ങാട്ടുപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ വികസന പദ്ധതികള്‍

ജനനം മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ ജനനവൈകല്യങ്ങൾ നിർണയിക്കുന്നതിനും, ചികിത്സ സംവിധാനം ഒരുക്കുന്നതിനും, പുനരധിവാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമാണ് 2 കോടി 37 ലക്ഷം രൂപ ചെലവഴിച്ച് ഡിസ്ട്രിക്ട് ഏർലി ഇന്‍റര്‍വെൻഷൻ സെന്‍റർ പണി പൂർത്തീകരിച്ചിരിക്കുന്നത്. സർക്കാർ സംവിധാനത്തിൽ മലബാർ മേഖലയിലെ ആദ്യത്തെ സംരംഭമായാണ് സർക്കാരിന്‍റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വന്ധ്യതാചികിസാ കേന്ദ്രം പണിപൂർത്തീകരിച്ചത്. കൂടാതെ പ്രസവ വാർഡുകളുടെയും പ്രസവമുറികളുടെയും ഏഴ് കൊവിഡ് ഐസൊലേഷൻ മുറികളും ഉദ്‌ഘാടനം ചെയ്തു.

കാഷ്വാലിറ്റി ബ്ലോക്കിന്‍റെ നിർമാണവും, അഗ്നിസുരക്ഷ സംവിധാനങ്ങളുടെ പശ്ചാത്തല സൗകര്യങ്ങളുടെ നിർമാണം എന്നിവയുടെ പ്രവർത്തി ഉദ്‌ഘാടനവും കെ.കെ ശൈലജ നിര്‍വഹിച്ചു. ശിശു മരണനിരക്ക് 4.4 ശതമാനമായി ആയി കുറക്കാൻ കഴിഞ്ഞെന്നും അനുയാത്ര പദ്ധതിയുടെ ഭാഗമായി 35 കോടിയുടെ പ്രവൃത്തി നടക്കുന്നതായും മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ 2 കോടി 50 ലക്ഷം രൂപ വകയിരുത്തി വിവിധ പ്രവർത്തികൾക്ക് ഭരണാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങില്‍ ജെയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.