ETV Bharat / city

മാനസയ്ക്ക് യാത്രാമൊഴി,മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു ; സംസ്കാരം പയ്യാമ്പലത്ത് - Manasa deadbody news

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നാറാത്തെ വീട്ടീല്‍ പൊതുദര്‍ശനം

മാനസയുടെ മൃതദേഹം  മാനസയുടെ മൃതദേഹം വാർത്ത  മാനസയുടെ മൃതദേഹം നാറാത്ത് വീട്ടിൽ പൊതു ദർശനത്തിന്  മാനസ വാർത്ത  Manasa's body cremated kannur narath  Manasa deadbody  Manasa deadbody news  kannur narath news
മാനസയുടെ മൃതദേഹം നാറാത്ത് വീട്ടിൽ പൊതു ദർശനത്തിന് വച്ചു
author img

By

Published : Aug 1, 2021, 8:57 AM IST

കണ്ണൂർ : മാനസയുടെ മൃതദേഹം കണ്ണൂർ നാറാത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ഞായറാഴ്‌ച രാവിലെ 7.30നാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചത്.

വീട്ടിനകത്ത് അടുത്ത ബന്ധുക്കൾ കണ്ടതിന് ശേഷമാണ് വീട്ടുമുറ്റത്ത് നാട്ടുകാർക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. രാവിലെ ഒമ്പത് മണി വരെയായിരുന്നു വീട്ടിലെ പൊതുദർശനം. പയ്യാമ്പലം ശാന്തി തീരം ശ്മശാനത്തിൽ സംസ്‌കരിക്കും.

എറണാകുളം ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവച്ചത്.

സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. ഉടൻ തന്നെ രാഖിലും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

കൊലപാതകത്തിന് കാരണം പ്രണയത്തില്‍ നിന്ന് പിന്മാറിയതെന്ന് പൊലീസ്

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് മാനസ പിന്മാറി. ഇതില്‍ പ്രകോപിതനായാണ് രാഖില്‍ മാനസയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

മാനസ പെയിംഗ് ഗസ്റ്റായി താമസിച്ച വീടിന് തൊട്ടടുത്തെ ലോഡ്‌ജില്‍ രാഖില്‍ മുറിയെടുത്ത് പെണ്‍കുട്ടിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഒറ്റപ്പെട്ട് കഴിയുന്ന പ്രകൃതമായിരുന്നു രാഖിലിന്‍റേതെന്നും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു.

READ MORE: മാനസ വധം ; മൃതദേഹം കളമശേരിയിലെത്തിച്ച് പോസ്‌റ്റ് മോർട്ടം നടത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.