ETV Bharat / city

എട്ട് വർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ മാഹി നഗരസഭ - Kannur

കഴിഞ്ഞ എട്ട് വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാഹിയിൽ നടന്നിട്ടില്ല

മാഹി നഗരസഭ
author img

By

Published : May 8, 2019, 5:34 PM IST

Updated : May 8, 2019, 8:02 PM IST

കണ്ണൂർ: ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട് മാഹി നഗരസഭ. കഴിഞ്ഞ എട്ട് വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാഹിയിൽ നടന്നിട്ടില്ല. പഞ്ചായത്തീരാജ് - നഗരപാലികാ നിയമം രാജ്യത്തൊട്ടാകെ നടപ്പിലായെങ്കിലും കേന്ദ്രഭരണപ്രദേശങ്ങളിൽ ഇനിയും പൂര്‍ണ്ണമായി നടപ്പിലായിട്ടില്ല. അതുകൊണ്ട് തന്നെ മാഹിയിലെ വികസന പ്രവർത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.

എട്ട് വർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ മാഹി നഗരസഭ

വാർഡ് പുനർനിർണ്ണയത്തിന് ശേഷം വാർഡുകൾ പത്തായി കുറഞ്ഞിട്ടുണ്ട്. മുമ്പ് 15 വാർഡുകളാണ് ഉണ്ടായിരുന്നത്. ഒരേ സമയം വാർഡ് മെമ്പറേയും, ചെയർമാനെയും തെരഞ്ഞെടുക്കാൻ ഒരാൾക്ക് രണ്ട് വോട്ടുണ്ട്. ചെയർമാനെ വോട്ടർ നേരിട്ടാണ് തെരഞ്ഞെടുക്കുക. വോട്ടവകാശം ഉണ്ടെങ്കിലും അത് തദേശ തെരഞ്ഞെടുപ്പിൽ വിനിയോഗിക്കാനുള്ള ഭാഗ്യം മയ്യഴിയിലെ നൂറ് കണക്കിന് യുവാക്കൾക്ക് കഴിഞ്ഞിട്ടില്ല.

1968ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം സുപ്രീം കോടതിയുടെ ഇടപെടലിലൂടെയാണ് 2006 വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. 2011ൽ ഇതിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

Intro:Body:

ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട് മാഹിനഗരസഭ. കഴിഞ്ഞ എട്ട് വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. വാർഡ് പുനർ നിർണ്ണയത്തെത്തുടർന്ന് നേരത്തെ ഉണ്ടായിരുന്ന 15 വാർഡുകൾ പത്തായി കുറഞ്ഞിട്ടുണ്ട്.ചെയർമാനെ വോട്ടർ നേരിട്ടാണ് തെരഞ്ഞെടുക്കുക. ഒരേ സമയം വാർഡ് മെമ്പറേയും, ചെയർമാനെയും തെരഞ്ഞെടുക്കാൻ ഒരാൾക്ക് രണ്ട് വോട്ടുകളുണ്ടായിരിക്കും. പഞ്ചായത്തീരാജ് - നഗരപാലികാ നിയമം രാജ്യത്തൊട്ടാകെ നടപ്പിലായെങ്കിലും മാഹി ഉൾപ്പടുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ഇനിയും പൂര്‍ണ്ണമായി നടപ്പിലായിട്ടില്ല.  പരിമിതമായ അധികാരം മാത്രമേ നഗരസഭക്കുള്ളൂ.  ഉദ്യോഗസ്ഥ ഭരണത്തിൽ വികസന പ്രവർത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.ഫ്രഞ്ച് വാഴ്ചക്കാലത്തു തന്നെ മാഹിയിൽ ഒരു നഗരസഭ രൂപപ്പെട്ടിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭയാണിത്. അധികാര വികേന്ദ്രീകരണവും, ജനാധിപത്യാവകാശങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും,പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുന്ന ആധുനികകാലത്ത് മയ്യഴിക്കാർക്ക് ഇതെല്ലാം വെറും സ്വപ്നം മാത്രം. ഒമ്പത് ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങുന്ന ഈ പ്രദേശത്ത് 45,000 ജനങ്ങളാണ് അധിവസിക്കുന്നത്.1968ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം സുപ്രീം കോടതിയുടെ ഇടപെടലിലൂടെ 2006ലാണ് തെരഞ്ഞെടുപ്പ് നടന്നത് .2011ൽ കാലാവധി കഴിഞ്ഞതോടെ വീണ്ടും പഴയ പടിയായി.18 വയസ്സിൽ പുതുതലമുറയ്ക്ക് വോട്ടവകാശം ലഭ്യമായിട്ടുണ്ടെങ്കിലും അത് തദേശ തെരഞ്ഞെടുപ്പിൽ വിനിയോഗിക്കാനുള്ള ഭാഗ്യം മയ്യഴിയിലെ നൂറ് കണക്കിന് യുവാക്കൾക്ക് ഉണ്ടായിട്ടില്ല. .മാഹിയിൽ കഴിഞ്ഞ എട്ട് വർഷമായി  എല്ലാം യാന്ത്രികമായാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ദീർഘമായ ഒരു കാലഘട്ടം വികസന പാതയിൽ നിന്നും വേർപെട്ട് ചലിക്കാൻ കാരണമായി.

ഇ ടി വിഭാരത് കണ്ണൂർ.

Conclusion:
Last Updated : May 8, 2019, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.