കണ്ണൂര്‍: വലിയ അരീക്കമലയിൽ നിന്ന് 140 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും എക്‌സൈസ് പിടിച്ചെടുത്തു. വ്യാജമദ്യ നിർമാണത്തെ കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ എം.വി അഷ്റഫിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. എക്സൈസ് പരിശോധന ശക്തമാക്കിയതോടെ പലരും കേസില്‍ നിന്ന് രക്ഷനേടാന്‍ പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് രക്ഷപ്പെടുന്നത് പതിവാണ്.