ETV Bharat / city

ന്യായവിലയില്‍ ഊണുമായി കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവര്‍ത്തനം ആരംഭിച്ചു

author img

By

Published : May 29, 2020, 10:55 AM IST

വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹോട്ടലിൽ 20 രൂപക്ക് ഊൺ ലഭിക്കുമെന്നതാണ് പ്രത്യേകത

Kudumbasree started a popular hotel operation with food at reasonable prices  ന്യായവിലയില്‍ ഊണുമായി കുടുംബശ്രീ ജനകീയ ഹോട്ടൽ  ന്യായവിലയില്‍ ഊണ്‍  കുടുംബശ്രീ ജനകീയ ഹോട്ടൽ  Kudumbasree started a popular hotel
ന്യായവിലയില്‍ ഊണുമായി കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിലെ ആദ്യ കുടുംബശ്രീ ജനകീയ ഹോട്ടൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രവർത്തനമാരംഭിച്ചു. സർക്കാരിന്‍റെ 2020-21 വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുന്ന വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹോട്ടലിൽ 20 രൂപക്ക് ഊൺ ലഭിക്കുമെന്നതാണ് പ്രത്യേകത. അഡ്വ.എ.എൻ ഷംസീർ എംഎൽഎ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവിൽ സപ്ലൈസ് വകുപ്പും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ജനകീയ ഹോട്ടൽ നടത്തുന്നത്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഫേ ശ്രീ റസ്റ്റോറന്‍റാണ് ജനകീയ ഹോട്ടലാക്കി മാറ്റിയത്. പന്ന്യന്നൂർ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംരംഭത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയപ്പോള്‍ സിവിൽ സപ്ലൈ ഓഫീസിൽ നിന്നും സബ്സിഡി നിരക്കിൽ അരിയും നല്‍കി. പന്ന്യന്നൂർ പഞ്ചായത്ത് തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുന്ന അർഹരായ അംഗങ്ങൾക്ക് സൗജന്യ ഉച്ചഭക്ഷണം ലഭ്യമാക്കുവാനും ഈ പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷ എ.ശൈലജ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.