ETV Bharat / city

കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോര്‍ഡിൽ വിസ്‌മയം തീർക്കുന്നു അമല രവീന്ദ്രൻ - ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോർഡ്

എല്ലാവരും ചെയ്യുന്നതിലും അപ്പുറം എന്തെങ്കിലും ഒരു വ്യത്യസ്‌തത കൊണ്ടുവരണമെന്ന് അച്ഛൻ രവീന്ദ്രന്‍റെ നിർദേശ പ്രകാരമാണ് അമല കണ്ണ് കെട്ടി കീബോർഡ് തലതിരിച്ചു വായിക്കാൻ തുടങ്ങുന്നത്.

Keyboard, guitar artist amala raveendran  amala raveendran news  india book of record winner amala raveendran  asian book of record Amala raveendran  അമല രവീന്ദ്രൻ  കണ്ണുകെട്ടി തലതിരിച്ചുപിടിച്ച് കീബോർഡ് വായന  കീബോർഡ് വായന  അമല രവീന്ദ്രൻ വാർത്ത  ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോർഡ്  ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് അമല രവീന്ദ്രൻ
കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോർഡിൽ വിസ്‌മയം തീർക്കുന്നു അമല രവീന്ദ്രൻ
author img

By

Published : Nov 12, 2021, 11:32 AM IST

കണ്ണൂർ: സംഗീത ഉപകരണങ്ങൾ നോക്കാതെ വായിക്കുവാൻ വലിയ വിദഗ്‌ധർക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ അതിനുമപ്പുറം കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോർഡിൽ വിസ്‌മയം തീർക്കുകയാണ് കണ്ണൂർ പാടിയോട്ടുചാലിലെ അമല രവീന്ദ്രൻ എന്ന മിടുക്കി. രണ്ടു മിനുട്ട് 42 സെക്കൻഡ് നേരം കണ്ണുകെട്ടി തല തിരിച്ചു പിടിച്ച കീബോർഡിൽ മലയാളം പാട്ട് വായിച്ചപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ഏഷ്യ ബുക്ക് ഓഫ് റെക്കോഡും അമലയ്ക്ക് സ്വന്തം. കീബോർഡിൽ മാത്രമല്ല ഗീറ്റാറിലും അമല സംഗീത വിസ്‌മയം തീർക്കും.

വ്യത്യസ്‌തതക്കായി കീബോർഡ് പഠനം

10 വർഷമായി അമല സംഗീതം പഠിക്കാൻ തുടങ്ങിയിട്ട്. കാഞ്ഞങ്ങാട് വേണുമാസ്റ്റർ ഉൾപ്പടെ പ്രശസ്‌തരുടെ ശിക്ഷണത്തിലാണ് അമല സംഗീതം പഠിച്ചത്. സംഗീതം പഠിക്കുന്നതിനൊപ്പം ഏതെങ്കിലും സംഗീത ഉപകരണവും പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് പെൺകുട്ടികൾ അധികം കൈവെക്കാത്ത കീബോർഡ് പഠനത്തിലേക്ക് അമല നീങ്ങുന്നത്.

കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോർഡിൽ വിസ്‌മയം തീർക്കുന്നു അമല രവീന്ദ്രൻ

എല്ലാവരും ചെയ്യന്നതിലും അപ്പുറം എന്തെങ്കിലും ഒരു വ്യത്യസ്‌തത കൊണ്ടുവരണമെന്ന് അച്ഛൻ രവീന്ദ്രനാണ് അമലയോട് പറയുന്നത്. ആശയവും അച്ഛൻ തന്നെ നൽകി. കുടുംബം ഒന്നാകെ അമലക്ക് പിന്തുണ നൽകിയപ്പോൾ അമല കണ്ണ് കെട്ടി കീബോർഡ് തലതിരിച്ചു വായിക്കാൻ തുടങ്ങി. ആഗ്രഹങ്ങളെ കൈവിടാതെ കഠിനാധ്വാനം ചെയ്‌താൽ ആർക്കും വിജയിക്കാൻ സാധിക്കുമെന്ന് അമല പറയുന്നു. ഒരുപാട് നാളത്തെ പരിശ്രമത്തിനോടുവിലാണ് അമല പൂർണമായ വിജയം കണ്ടത്.

ഡോക്‌ടർ ആവണമെന്ന സ്വപ്‌നത്തെ മാറ്റിവച്ചു

കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ അടക്കം 200 ഓളം ലൈവ് പ്രോഗ്രാമുകൾ അമല ചെയ്‌തിട്ടുണ്ട്. സംഗീതത്തോടൊപ്പം പഠനത്തിലും മിടുക്കിയാണ് അമല. ഡോക്‌ടർ ആകണമെന്നായിരുന്നു അമലയുടെ സ്വപനം. എന്നാൽ സംഗീതത്തെ അത്രമേൽ സ്നേഹിക്കുന്ന അമല രണ്ടും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രയാസം മനസിലാക്കിയപ്പോൾ ഡോക്‌ടർ ആവണമെന്ന തന്‍റെ ആഗ്രഹം തല്ക്കാലം മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അമല രവീന്ദ്രൻ.

പ്രശസ്‌ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്യയുടെ ശിക്ഷണത്തിൽ കീബോർഡ് കൂടുതൽ പഠിക്കണമെന്നാണ് അമലയുടെ ആഗ്രഹം. ചെറുപുഴ പടിയൊട്ടുചാലിലെ കെ രവീന്ദ്രൻ - ഷീബ ദമ്പതികളുടെ മകളാണ് അമല. ആശാരി പണിയിലൂടെ കിട്ടുന്ന ഭൂരിഭാഗം തുകയും മകളുടെ സംഗീത പഠനത്തിനയാണ് അച്ഛൻ രവീന്ദ്രൻ മാറ്റിവെക്കുന്നത്.

ALSO READ: രണ്ടര വയസുകാരി പാട്ടും പാടി നാട്ടിലെ താരമായി, ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.