കണ്ണൂർ : സ്വർണ മിശ്രിതം പാന്‍റിനുള്ളിൽ പൂശി അതിനുമുകളിൽ തുണി തുന്നിചേർത്ത് സ്വർണം കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റില്‍.
15 ലക്ഷം രൂപ വരുന്ന 302 ഗ്രാം സ്വർണം കടത്താൻ ശ്രമിക്കവെയാണ് യുവാവ് പിടിയിലായത്.
ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.
ALSO READ: കോണ്‍ഗ്രസില്‍ കൊടുങ്കാറ്റ് ; കൂസാതെ കെ.സുധാകരന്‍
പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധം സ്വര്‍ണം മിശ്രിതമാക്കി പാന്‍റില്‍ തേച്ചുപിടിപ്പിച്ച് അതിനുമുകളില്‍ തുണി തുന്നിച്ചേര്‍ക്കുകയായിരുന്നു.
കസ്റ്റംസ് അസി.കമ്മിഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, സന്ദീപ് കുമാർ, യദു കൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.