ETV Bharat / city

കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിൽക്കുകയായിരുന്ന ടാക്‌സി ഡ്രൈവറെയും സ്‌കൂട്ടർ യാത്രികനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

കണ്ണൂർ വാഹനാപകടം  കണ്ണപുരം പിക്കപ്പ് വാന്‍ ഇടിച്ച് മരണം  പിക്കപ്പ് വാന്‍ ദേഹത്തേക്ക് പാഞ്ഞുകയറി മരണം  kannur road accident  pickup van crashes into passengers in kannur  kannapuram accident latest
കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് മരണം; ഒരാളുടെ നില ഗുരുതരം
author img

By

Published : Jun 19, 2022, 12:23 PM IST

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ദേഹത്തേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണപുരം യോഗശാല സ്വദേശി നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി സമദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു

ഞായറാഴ്‌ച രാവിലെ എഴ് മണിക്കായിരുന്നു സംഭവം. പിലാത്തറ പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിൽക്കുകയായിരുന്ന ടാക്‌സി ഡ്രൈവറെയും സ്‌കൂട്ടർ യാത്രികനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നൗഫൽ സമീപത്തെ കടയുടെ ഷട്ടറിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നൗഫലിനെയും സമദിനേയും നാട്ടുകാർ ചേര്‍ന്ന് ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഒരു ഓട്ടോയ്‌ക്കും കേടുപാടുകള്‍ സംഭവിച്ചു.

Also read: അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിച്ച് രണ്ട് പേർ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.