ETV Bharat / city

കൊവിഡ് വ്യാപനം: പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

author img

By

Published : May 23, 2021, 12:26 PM IST

തലശ്ശേരി നഗരസഭ പരിധിയിലെ തീരദേശ മേഖലയില്‍ മാത്രം 76 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

തീരദേശ മേഖല കൊവിഡ് വാര്‍ത്ത  മത്സ്യത്തൊഴിലാളി കൊവിഡ് വാര്‍ത്ത  കണ്ണൂര്‍ മത്സ്യത്തൊഴിലാളി കൊവിഡ് വാര്‍ത്ത  തലശ്ശേരി നഗരസഭ കൊവിഡ് വാര്‍ത്ത  തലശ്ശേരി നഗരസഭ മത്സ്യത്തൊഴിലാളി കൊവിഡ് വാര്‍ത്ത  മത്സ്യത്തൊഴിലാളി കൊവിഡ് പ്രതിസന്ധി വാര്‍ത്ത  kannur fishers covid latest news  kannur thalassery covid latest news  thalasseri coastal area covid news  fisherman community covid news
കൊവിഡ് വ്യാപനം: പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

കണ്ണൂര്‍: തലശ്ശേരി നഗരസഭ പരിധിയിലെ തീരദേശ മേഖലയിൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. 46 ആം വാർഡിലെ ചർച്ച് കോമ്പൗണ്ട്, സെന്‍റ് പീറ്റേഴ്‌സ് നായനാർ കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന 37 പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബങ്ങളും നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണ കാലാവധി കഴിഞ്ഞാൽ മാത്രമേ ഇനി ഇവർക്ക് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കുകയുള്ളു. ഇതോടെ ഇവരുടെ വരുമാനവും നിലച്ചിരിക്കുകയാണ്.

വാർഡ് കൗൺസിലർ ടെൻസി തോമസിന്‍റെ നേതൃത്തിൽ ജാഗ്രത സമിതിയും വളണ്ടിയര്‍ ടീമും രംഗത്തുണ്ട്. തീരദേശ മേഖല ഉള്‍പ്പെടുന്ന 41, 42, 47 നഗരസഭ വാര്‍ഡുകളിലായി മൊത്തം 76 ഓളം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 46 -ാം വാർഡായ കൈവട്ടത്തും സ്ഥിതി രൂക്ഷമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ധനസഹായം നൽകി ഇവരെ സഹായിക്കണമെന്ന് വാർഡ് കൗൺസിലർ ടെൻസി നോമസ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾ, കൂലി തൊഴിലാളികൾ തുടങ്ങിയവരാണ് ഏറെയും ഇവിടെ താമസിക്കുന്നത്.

Also read: കണ്ണൂരിലും ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.