കണ്ണൂര്‍: സ്കൂളിൽ പോകാൻ മടിയുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ അനുഗ്രഹമാണ് ഓൺലൈൻ പഠന ക്ലാസ്. അഞ്ചാം ക്ലാസുകാരന്‍ തങ്കപാണ്ടിയാണ് ഉദാഹരണം. സ്‌കൂളില്‍ പോകാനുള്ള മടി കൊണ്ടല്ല, ടിവിയിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ വീഡിയോകളും ചിത്രങ്ങളും കാണാമെന്നത് തന്നെയാണ് തങ്കപാണ്ടിക്ക് ഓണ്‍ലൈന്‍ ക്ലാസ് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. ചിത്രങ്ങളിലൂടെ എല്ലാം പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഏഴാം ക്ലാസുകാരിയും തങ്കപാണ്ടിയുടെ ചേച്ചിയുമായ നാഗമ്മയും ഓണ്‍ലൈന്‍ ക്ലാസിന്‍റെ ഫാനാണ്. എന്നിരുന്നാലും നാഗമ്മയ്ക്ക് സ്‌കൂളിലെ ക്ലാസിനോടാണ് പ്രിയം കൂടുതല്‍. മനസിലാത്ത ഭാഗങ്ങൾ ഈ രണ്ട് മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും ഏത് സമയത്തും പറഞ്ഞ് കൊടുക്കാൻ അധ്യാപകരും ഒപ്പമുണ്ട്. വീട്ടില്‍ ടെലിവിഷന്‍ ഉണ്ടെങ്കിലും കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ആദ്യ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ദേവത്താര്‍കണ്ടി യുപി സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം ജില്ലാ ലൈബ്രറി കൗണ്‍സിലാണ് ഇവര്‍ക്ക് സൗകര്യമൊരുക്കിയത്. കണ്ണൂർ പടന്നപ്പാലത്ത് താമസിക്കുന്ന കൂലിപ്പണിക്കാരായ സാറമേരിയുടെയും നാഗേന്ദ്രന്‍റെയും മക്കളാണ് നാഗമ്മയും, തങ്കപ്പാണ്ടിയും. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ 28 വര്‍ഷമായി കണ്ണൂരിലാണ് താമസം.
നാഗമ്മയ്‌ക്കും തങ്കപാണ്ടിക്കും പഠന സൗകര്യമൊരുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ - ഓൺലൈൻ പഠന ക്ലാസ്
ദേവത്താര്‍കണ്ടി യുപി സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം ജില്ലാ ലൈബ്രറി കൗണ്‍സിലാണ് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കിയത്