കണ്ണൂർ: ജില്ലയില്‍ 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2575 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 49 പേരടക്കം 1762 പേര് ആശുപത്രി വിട്ടു. ആകെ 17 കൊവിഡ് മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 789 പേര് ചികില്‍സയിലാണ്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുെട എണ്ണം 9621 ആയി. ജില്ലയില്‍ നിന്ന് ഇതുവരെ 54792 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 53912 എണ്ണത്തിന്റെ ഫലം വന്നു. 882 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരില്‍ 62 പുതിയ കൊവിഡ് രോഗികള്‍
ജില്ലയില്‍ 789 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.