കണ്ണൂർ: ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര് വിദേശത്ത് നിന്നും 26 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1927 ആയി. ഇവരില്‍ 1461 പേര് ആശുപത്രി വിട്ടു. 10 പേര് കൊവിഡ് ബാധിച്ചും ആറു പേര് കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 450 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്. 8936 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 8501 പേര് വീടുകളിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 43290 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 42797 എണ്ണത്തിന്റെ ഫലം വന്നു. 493 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
മയ്യില്‍ സ്വദേശി 49കാരന്, മേലെ ചൊവ്വ സ്വദേശി 69കാരന്, നടുവില്‍ സ്വദേശി 27കാരി, ഏഴോം സ്വദേശികളായ 36കാരന്, 38കാരന്, 34കാരന്, 52കാരി, പട്ടുവം സ്വദേശി 28കാരി, 34കാരന്, ചെങ്ങളായി സ്വദേശി 41കാരന്, 73കാരി, 47കാരന്, 39കാരി, 70കാരി, 50കാരന്, 77കാരന്, 21കാരന്, തളിപ്പറമ്പ സ്വദേശി 38കാരന്, 28കാരന്, 73കാരി, തൃച്ചംബരം സ്വദേശി 13കാരന്, കുറുമാത്തൂര്‍ സ്വദേശികളായ 43കാരി, 10 വയസുകാരന്, 27കാരി, കണ്ണപുരം സ്വദേശി 67കാരി, കുഞ്ഞിമംഗലം സ്വദേശി 40കാരി, പടിയൂര്‍ സ്വദേശികളായ 27കാരന്, 37കാരന്, 29കാരി, ഒരു വയസുകാരന്, 50കാരന്, കല്യാശേരി സ്വദേശി 5 വയസുകാരന്, പാപ്പിനിശേരി സ്വദേശി 65കാരന്, ഇരിട്ടി സ്വദേശി 54കാരന്, പായം സ്വദേശി 59കാരി, 50കാരന്, 28കാരി, കുന്നോത്തുപറമ്പ സ്വദേശികളായ 48കാരന്, 19കാരന്, നാറാത്ത് സ്വദേശി 28കാരന്, പരിയാരം സ്വദേശികളായ 37കാരി, 36കാരന്, 46കാരി, 54കാരി, 45കാരന്, മുഴക്കുന്ന് സ്വദേശി 16കാരന്, എരമം കുറ്റൂര്‍ സ്വദേശി 57കാരന്, ആറളം സ്വദേശി 48കാരി, ആലക്കോട് സ്വദേശി 30കാരി, ആന്തൂര്‍ സ്വദേശി 53കാരന്, ആന്തൂര്‍ കടമ്പേരി സ്വദേശി 42കാരി,കതിരൂര്‍ സ്വദേശി 20കാരന്, വളപട്ടണം സ്വദേശി 64കാരന്, ചിറക്കല്‍ സ്വദേശികളായ 64കാരന്, 76കാരി,കണ്ണൂര്‍ സ്വദേശികളായ 71കാരന്, 60കാരി, 33കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ചിറക്കല്‍ സ്വദേശി 27കാരി, സ്റ്റാഫ് നഴ്സുമാരായ പരിയാരം സ്വദേശി 23കാരി, നടുവില്‍ സ്വദേശി 38കാരി, നഴ്സിങ് അസിസ്റ്റന്റായ 47കാരി, തലശേരി സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉദയഗിരി സ്വദേശി 38കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 45കാരി മട്ടന്നൂര്‍ സ്വദേശിയായ 53കാരന് ഡോക്ടര്‍ എന്നീ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 25ന് ദുബൈയില്‍ നിന്ന് എഫ് സെഡ് 4717 വിമാനത്തിലെത്തിയ തില്ലങ്കേരി സ്വദേശി 35കാരന്, ജൂലൈ 29ന് ദുബായില്‍ നിന്ന ഐഎക്സ് 1716 വിമാനത്തിലെത്തിയ പാലത്തായി സ്വദേശി 30കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ഓഗസ്റ്റ് എട്ടിന് ദുബായില്‍ നിന്ന് എഫ് സെഡ് 4313 വിമാനത്തിലെത്തിയ പരിയാരം സ്വദേശി 34കാരന്, ഓഗസ്റ്റ് 11 ന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9607 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി ഒരു വയസുകാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
നെടുമ്പാശേരി വിമാനത്താവളം വഴി ഓഗസ്റ്റ് രണ്ടിന് ജമ്മുവില്‍ നിന്ന് ഡല്‍ഹി വഴി 6ഇ 2123 വിമാനത്തിലെത്തിയ പട്ടുവം സ്വദേശി 34കാരന്, കണ്ണൂര്‍ വിമാനത്താവളം വഴി ഓഗസ്റ്റ് രണ്ടിന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി എഐ 425 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 31കാരന്, ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദ് വഴി 6ഇ 7225 വിമാനത്തിലെത്തിയ കുറ്റിക്കോല്‍ സ്വദേശി 30കാരന്, അന്നേ ദിവസം നാഗാലാന്റില്‍ നിന്ന് 6ഇ 105 വിമാനത്തിലെത്തിയ പയ്യാവൂര്‍ സ്വദേശി 38കാരന്, ഓഗസ്റ്റ് 13ന് കര്‍ണാടകയില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 21കാരന്, അന്നേ ദിവസം ബെംഗളുരുവില്‍ നിന്നെത്തിയ തൃപ്രങ്ങോട്ടൂര്‍ സ്വദേശി 32കാരന്, ജൂലൈ 28ന് കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ പെരിങ്ങോം സ്വദേശി 28കാരന്, ഓഗസ്റ്റ് മൂന്നിന് ബെംഗളൂരുവില്‍ നിന്ന് 6ഇ 7974 വിമാനത്തിലെത്തിയ ചിറവക്ക് സ്വദേശി 24കാരി, ജൂലൈ 28ന് മംഗള എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ആന്തൂര്‍ സ്വദേശി 39കാരന്, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 26ന് എത്തിയ തില്ലങ്കേരി സ്വദേശി 54കാരന്, 30ന് എത്തിയ ചൊക്ലി സ്വദേശികളായ 50കാരന്, 38കാരി, എട്ടുവയസുകാരന്, 18കാരന്, 29ന് എത്തിയ താഴെ ചൊവ്വ സ്വദേശി 22കാരന്, 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 39കാരന്, സി ആര് പി എഫ് ഉദ്യോഗസ്ഥന് പട്ടുവം സ്വദേശി 36കാരന്, ഓഗസ്റ്റ് ഒന്നിന് എത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 22കാരന്, 10ന് എത്തിയ മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി കോളാരി സ്വദേശി 36കാരന്, ഓഗസ്റ്റ് നാലിന് കൂര്‍ഗില്‍ നിന്ന് എത്തിയ നടുവനാട് സ്വദേശി 51കാരന്, മൈസൂരില്‍ നിന്ന് ജൂലൈ 25ന് എത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 23കാരന്, ഓഗസ്ര്റ് 10ന് എത്തിയ പരിയാരം സ്വദേശി 34കാരന്, ഓഗസ്റ്റ് 12ന് കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ പയഞ്ചേരിമുക്ക് സ്വദേശി 24കാരന്, ഓഗസ്റ്റ് 23ന് കോയമ്പത്തൂരില്‍ നിന്ന് എത്തിയ ചാവശേരി സ്വദേശി 44കാരന്, ത്രിപുയില് നിന്ന് എത്തിയ എരുവേശി സ്വദേശി 38കാരന്, ഒറീസ സ്വദേശി 27കാരന് എന്നിവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.