ETV Bharat / city

കണ്ണൂരില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് - kannur covid updates

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ സി.ഐ.എസ്.എഫുകാരാണ്.

സി.ഐ.എസ്.എഫ്  കണ്ണൂരില്‍ കൊവിഡ്  കരിപ്പൂര്‍ വിമാനത്താവളം  കണ്ണൂര്‍ കൊവിഡ് വാര്‍ത്ത  kannur covid updates  cisf men found covid positive
കൊവിഡ്
author img

By

Published : Jun 23, 2020, 7:42 PM IST

കണ്ണൂർ: ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സി.ഐ.എസ്.എഫുകാരാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 349 ആയി.

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്നെത്തിയ കൊളച്ചേരി സ്വദേശി 65കാരന്‍, ഇതേ വിമാനത്തിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിയായ 29കാരന്‍, ഹിമാചല്‍ പ്രദേശ് സ്വദേശി 33കാരന്‍, ഇതേ ദിവസം ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരു വഴി എത്തിയ ഡല്‍ഹി സ്വദേശി 29കാരന്‍, ഉത്തര്‍ പ്രദേശ് സ്വദേശി 27കാരന്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.