ETV Bharat / city

കണ്ണൂരിലെ കള്ളവോട്ട് സ്ഥിരീകരിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് - collector report

കണ്ണൂര്‍ ചെറുതാഴം ബൂത്തില്‍ ആറ് പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്

ഫയൽ ചിത്രം
author img

By

Published : Apr 29, 2019, 1:54 PM IST

കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് സ്ഥിരീകരിച്ച് ജില്ല കലക്ടറുടെ റിപ്പോര്‍ട്ട്. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ചെറുതാഴം ബൂത്തില്‍ ആറ് പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കലക്ടര്‍ തയ്യാറായില്ല.
കള്ളവോട്ട് തടയുന്നതിൽ പ്രിസൈഡിങ് ഓഫീസർക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഭീഷണിയോ സമ്മർദ്ദമോ ഉണ്ടായിരുന്നെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് ഡയറിയിൽ രേഖപ്പെടുത്താമായിരുന്നു. എന്നാൽ ഇതും ചെയ്തില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് സ്ഥിരീകരിച്ച് ജില്ല കലക്ടറുടെ റിപ്പോര്‍ട്ട്. കലക്ട്ര്‍ മീര്‍ മുഹമ്മദലി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ചെറുതാഴം ബൂത്തില്‍ ആറ് പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കലക്ടര്‍ തയ്യാറായില്ല. 

കള്ളവോട്ട് തടയുന്നതിൽ പ്രിസൈഡിങ് ഓഫീസർക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഭീഷണിയോ സമ്മർദ്ദമോ ഉണ്ടായിരുന്നെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് ഡയറിയിൽ രേഖപ്പെടുത്താമായിരുന്നു. എന്നാൽ ഇതും  ചെയ്തില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.