കണ്ണൂര്‍: കണ്ണൂർ ചെറുവാഞ്ചേരിയിൽ യുവാവിനെ ആക്രമിച്ച് എട്ട് ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിനെയാണ് മുളക് പൊടി വിതറി ആക്രമിച്ചത്. കേരള ഗ്രാമീൺ ബാങ്കിൽ പണം അടയ്ക്കാൻ എത്തിയപ്പോഴാണ് സംഭവം.
ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also read: എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ്; കേസ് പരിഗണിക്കുന്നത് മാറ്റി