കണ്ണൂര്‍: കണ്ണപുരത്ത് പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടൂല്‍ തെക്കുമ്പാടിലെ പി.പി മൊയ്തീന്‍ (80) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുട്ടിക്ക് പഠനത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടതും സ്വഭാവത്തിലെ മാറ്റങ്ങളും ശ്രദ്ധയില്‍പ്പെട്ട രക്ഷിതാവ് കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. കുട്ടി ഡോക്ടറോട് എല്ലാ കാര്യങ്ങളും തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.