കണ്ണൂർ: ത്രിവർണ ദോശയും പുട്ടും ചക്ക പൂക്കളവും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി പയ്യന്നൂർ കോളജിലെ സസ്യ ശാസ്‌ത്ര വിഭാഗം സംഘടിപ്പിച്ച ഭക്ഷ്യമേളയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ് ഇവ. ചക്ക കൊണ്ടുള്ള അട, പപ്പടം, ചപ്പാത്തി, പൂരി, ബര്‍ഗര്‍ തുടങ്ങിയവയും മേളയില്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ തരം ചീരകളും തനത് ഭക്ഷ്യ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്‌തവും രുചികരവുമായ വിഭവങ്ങളും വിദ്യാര്‍ഥികള്‍ മേളയിൽ ഒരുക്കിയിരുന്നു. ഭക്ഷ്യയോഗ്യമായ തനത് സസ്യങ്ങളെയും അവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങളും രുചിക്കൂട്ടുകളും പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്വദേശി ഭക്ഷ്യ സംസ്‌കാരത്തിലൂടെ ഭക്ഷ്യ സുരക്ഷയും ആരോഗ്യ സുരക്ഷയും ജനിതകവൈവിധ്യ സംരക്ഷണവും ഉറപ്പുവരുത്തുകയും മേളയിലൂടെ ലക്ഷ്യമിട്ടിരുന്നു.
Also read: 20 വിദ്യാർഥികൾ... 20 മണിക്കൂർ: "സ്വാതന്ത്ര്യ ചുവർ" ഒരുക്കി ഇടുക്കി രാജകുമാരി എൻഎസ്എസ് കോളജ്