കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വർണക്കടത്ത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് 1120 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി സ്വദേശി നടുക്കുനി പറമ്പത്ത് റാഷിദിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. സ്വർണം മിശ്രിതമാക്കി അടിവസ്ത്രത്തിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. 1120 ഗ്രാം മിശ്രിതത്തിൽ നിന്ന് വേർതിരിച്ചപ്പോൾ 978 ഗ്രാം സ്വർണമാണ് ലഭിച്ചത്. 50,42,568 രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 50 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു - സ്വര്‍ണ വേട്ട
സ്വർണം മിശ്രിതമാക്കി അടിവസ്ത്രത്തിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.
![കണ്ണൂര്‍ വിമാനത്താവളത്തില്‍ 50 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു Gold seized at Kannur airport kannur airport കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണ വേട്ട സ്വര്‍ണക്കടത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8655671-87-8655671-1599056738869.jpg?imwidth=3840)
കണ്ണൂര്‍ വിമാനത്താവളത്തില്‍ 50 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു