ETV Bharat / city

ജീവിതം തിരിച്ചുപിടിക്കാൻ സഹായം തേടി സൂര്യ - ശസ്ത്രക്രിയ

പഠിക്കാൻ മിടുക്കിയായ സൂര്യക്ക് നിർമലഗിരി കോളേജിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.

ഫയൽ ചിത്രം
author img

By

Published : Jun 15, 2019, 5:09 AM IST

കണ്ണൂർ: സെറിബ്രല്‍ പള്‍സി എന്ന രോഗമാണ് സൂര്യയുടെ ജീവിതത്തില്‍ വില്ലനായി വന്നത്. ജന്മനാ ചലനശേഷി ഇല്ലായിരുന്ന സൂര്യക്ക് ആറു മാസം പ്രായമുള്ളപ്പോള്‍ ഫിസിയോതെറാപ്പി ചെയ്തു തുടങ്ങി. മൂന്നര വയസിലാണ് സൂര്യക്ക് കാലിന് ആദ്യത്തെ ശസ്ത്രിക്രിയ നടത്തിയത്. പിന്നീട് അഞ്ചര വയസിൽ കാലിന് മറ്റൊരു ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. പിന്നീടിങ്ങോട്ട് മാറി മാറിയുള്ള ചികിത്സയും ഫിസിയോതെറാപ്പിയും ആശുപത്രി വാസവും നിറഞ്ഞതായിരുന്നു സൂര്യയുടെ ദിനങ്ങള്‍.

ഒമ്പത് വയസ് വരെ കിടപ്പിലായിരുന്ന സൂര്യ ഏറെ നാളത്തെ ചികിത്സ കൊണ്ടാണ് ഇരിക്കാന്‍ തുടങ്ങിയത്. ചികിത്സയിലൂടെ കഴുത്തിനും നാട്ടെല്ലിനും ബലം വന്നു. ചികിത്സ തുടര്‍ന്നാല്‍ സൂര്യക്ക് എഴുന്നേറ്റ് നടക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കുടുംബവും.

അമ്മ ശോഭയാണ് സൂര്യയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. ജോലിക്ക് പോലും പോകാൻ കഴിയാതെ, സൂര്യയെ ചുമലിലേറ്റിയാണ് സ്കൂളിലും മറ്റും എത്തിക്കുന്നത്. അതു കൊണ്ട് തന്നെ നിത്യവൃത്തിക്കും ഏറെ കഷ്ടപ്പെടുകയാണ് കുടുംബം.

പഞ്ചായത്തിന്‍റെ സഹായത്തോടെ തുടങ്ങിയ വീട് നിർമ്മാണം പാതിവഴിയിലാണ്. 22 വയസ്സില്‍ എല്ലുകളുടെ വളര്‍ച്ച നിന്നാല്‍ പിന്നെ ചികിത്സ കൊണ്ട് കാര്യമുണ്ടാകില്ല. ഇനി ചെയ്യേണ്ട ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് ഈ കുടുബത്തിന് താങ്ങാനാകില്ല. തുടയിലും ശസ്ത്രക്രിയ ചെയ്താലേ ബാക്കിയുള്ള ഫിസിയോതെറാപ്പി ചെയ്യുവാന്‍ കഴിയു.

പഠിക്കാൻ മിടുക്കിയായ സൂര്യക്ക് നിർമലഗിരി കോളേജിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയിലെങ്കിൽ തുടർ പഠനത്തിനായി പോവാൻ കഴിയാതെ വരും. സൂര്യയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുബം.

Intro:Body:

സെറിബ്രല്‍ പള്‍സി എന്ന അപൂർവ രോഗം മൂലം ദുരിതം അനുഭവിക്കുകയാണ് കണ്ണൂർ  കതിരൂർ സ്വദേശി സൂര്യ .

ജനിച്ച അന്നു മുതൽ നിരവധി ശത്രക്രിയകൾ നടത്തിയിട്ടാണ് ഇപ്പോൾ സൂര്യയുടെ ജീവൻ പിടിച്ചു നിർത്തിയത്.

പഠിക്കാൻ മിടുക്കിയായസൂര്യക്ക് നിർമലഗിരി കോളേജിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.  തുടർ ചികിത്സ'ക്കാ വശ്യമായ പണത്തിനായി കുടുബം സുമനസ്സുകളുടെ  കാരുണ്യം തേടുകയാണ്. 

vo

സെറിബ്രല്‍ പള്‍സി എന്ന രോഗമാണ് സൂര്യയുടെ ജീവിതത്തില്‍ വില്ലനായി വന്നത്. ജന്മനാ ചലനശേഷി ഇല്ലായിരുന്നു സൂര്യക്ക്.  

ആറു മാസം പ്രായമുള്ളപ്പോള്‍  ഫിസിയോതെറാപ്പി ചെയ്തു തുടങ്ങി. മൂന്നര വയസിലാണ് സൂര്യക്ക് കാലിന് ആദ്യത്തെ ശസ്ത്രിക്രിയ നടത്തിയത്. പിന്നീട്  അഞ്ചര വയസിലും കാലിന്  മറ്റൊരു ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. പിന്നീടവിടുന്നിങ്ങോട്ട്  മാറി മാറിയുള്ള ചികിത്സയും ഫിസിയോതെറാപ്പിയും ആശുപത്രി വാസവും നിറഞ്ഞതായിരുന്നു സൂര്യയുടെ ദിനങ്ങള്‍. ഒമ്പത് വയസ് വരെ കിടപ്പിലായിരുന്ന സൂര്യ ഏറെ നാളത്തെ ചികിത്സ കൊണ്ടാണ് ഇരിക്കാന്‍ തുടങ്ങിയത്. ജന്മനാ കിടപ്പിലായ കുട്ടിക്ക്              ചികിത്സയിലൂടെ കഴുത്തിനും നാട്ടെല്ലിനും  ബലം വന്നു. ചികിത്സ തുടര്‍ന്നാല്‍ സൂര്യക്ക് എഴുന്നേറ്റ് നടക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് , കുടുംബവും.

അമ്മശോഭയാണ് സൂര്യയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ജോലിക്ക് പോലും പോകാൻ കഴിയാതെ സൂര്യയെ ചുമലിലേറ്റിയാണ് വിദ്യാലയത്തിലും മറ്റും എത്തിക്കുന്നത്. അതു കൊണ്ട് തന്നെ നിത്യവൃത്തിക്കും ഏറെ കഷ്ടപ്പെടുകയാണ് കുടുംബം.പഞ്ചായത്തിന്റെയും മറ്റും സഹായത്തോടെ നിർമ്മിച്ച വീടും പാതിവഴിയിലാണ്.

22 വയസ്സില്‍ എല്ലുകളുടെ വളര്‍ച്ച നിന്നാല്‍ പിന്നെ ചികിത്സ കൊണ്ട് കാര്യമുണ്ടാകില്ല'' ഇനി ചെയ്യേണ്ട ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് ഈ കുടുബത്തിന് താങ്ങാനാകില്ല

കാലിനും  തുടയിലും  ശസ്ത്രക്രിയ  ചെയ്താലേ ബാക്കിയുള്ള  ഫിസിയോതെറാപ്പി ചെയ്യുവാന്‍ കഴിയു.

പഠിക്കാൻ മിടുക്കിയായ സൂര്യക്ക് നിരമലഗിരി കോളേജിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.ശസ്ത്രക്രിയ നടത്തിയിലെങ്കിൽ തുടർ പഠനത്തിനായി പോവാൻ കഴിയാതെ വരും .സൂര്യയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ   സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുബം. byte (ശോഭ. അമ്മ) ഇ ടി വിഭാരത് കണ്ണർ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.