ETV Bharat / city

ജില്ലയിലെ ആദ്യ പ്ലാസ്മ തെറാപ്പി കണ്ണൂര്‍ മെഡിക്കൽ കോളേജിൽ - പരിയാരം മെഡിക്കല്‍ കോളജ്

കൊവിഡ് മുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിലുള്ള പ്ലാസ്മ വേർതിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി.

Kannur Medical College  pariyaram Medical College  പരിയാരം മെഡിക്കല്‍ കോളജ്  പ്ലാസ്മ തെറാപ്പി
ജില്ലയിലെ ആദ്യ പ്ലാസ്മ തെറാപ്പി കണ്ണൂര്‍ മെഡിക്കൽ കോളേജിൽ
author img

By

Published : Jun 25, 2020, 6:35 PM IST

കണ്ണൂര്‍: ചികിത്സ രംഗത്ത് പുതിയ കാൽവെപ്പായി കൊവിഡ് രോഗം ബാധിച്ച 54 കാരന് അതിനൂതന ചികിത്സ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നൽകി ജില്ലാ മെഡിക്കല്‍ കോളജ്. ഈ മാസം 20നാണ് കടുത്ത ന്യൂമോണിയ ബാധിച്ച കൂടാളി സ്വദേശിയായ ഗൾഫിൽ നിന്ന് വന്ന രോഗിയെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളിജിൽ കൊണ്ടുവന്നത്. പ്രത്യേക സജീകരണങ്ങളോട് കൂടിയ ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് സി -പാപ് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് പിന്നീട് കൊവിഡ് പോസിറ്റീവായി. രോഗം ഗുരുതരമാകാനുള്ള സാധ്യത കണ്ടതോടെ കേരള സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്‍റെയും എത്തിക്കൽ കമ്മറ്റിയുടെയും അനുമതിയോടുകൂടി പ്രിൻസിപ്പൽ ഡോ കെ.എം കുര്യാക്കോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് , കൊറോണ മെഡിക്കൽ ബോർഡിലെ നോഡൽ ഓഫിസർ കൂടിയായ പ്രൊഫസർ ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡൽ ഓഫിസർ ഡോ. സരോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ മെഡിക്കൽ കോളജിലെ കോവിഡ് മെഡിക്കൽ ബോർഡിലെ വിദഗ്ധ ഡോക്ടർമാർ സങ്കീർണ്ണവും നൂതനവുമായ ചികിത്സരീതിയായ പ്ലാസ്മ തെറാപ്പി പ്രസ്തുത രോഗിക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് മുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിലുള്ള പ്ലാസ്മ വേർതിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ഒരാളുടെ രക്തത്തിൽ രോഗാണുവിന് എതിരായ ആന്‍റിബോഡി ഉണ്ടാവും. ഈ ആന്‍റിബോഡികൾ രോഗം ബാധിച്ച രോഗിയിൽ വൈറസിനെതിരായി പ്രവർതിക്കും. ശരീരത്തിൽ ഓക്സിജന്‍റെ അളവിൽ 84 ശതമാനത്തില്‍ താഴെ വരുന്ന രോഗികളെ ആണ് പ്രധാനമായും ഇതിനു വിധേയമാക്കുന്നത്. മാത്രമല്ല പ്രസ്തുത ചികിത്സക്ക് പാലിക്കേണ്ട എല്ലാ പ്രോട്ടോകോൾ മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. ചികിത്സക്ക് പാർശ്വ ഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകൾ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടർമാർ ഇത് നൽകാറുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇങ്ങനെ കോവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ അവിടെ നിന്ന് തന്നെ വേർതിരിച്ചു. അതിനുശേഷം കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ എത്തിച്ച ശേഷം ഇവിടെ നിന്ന് പ്ലാസ്മ തെറാപ്പി ചെയ്യുകയാണ് ഉണ്ടായത്. രോഗിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.