കണ്ണൂർ: കണ്ണൂരിൽ ചികിത്സ കിട്ടാതെ 11 വയസുകാരി മരിച്ച സംഭവത്തിൽ മുഖ്യ സാക്ഷി സിറാജിന്‍റെ ആരോപണങ്ങൾ തള്ളികൊണ്ടുള്ള അറസ്റ്റിലായ പ്രതി ഉവൈസിന്‍റെ ദൃശ്യം പുറത്ത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളോട് നാട്ടുകാർ സിറാജിന്‍റെ ആരോപണങ്ങൾ ചോദിച്ചപ്പോൾ ആയിരുന്നു പ്രതിയുടെ പ്രതികരണം.
ഇവരുടെ വീടുമായി പ്രതി ബന്ധം സ്ഥാപിച്ചതിന് ശേഷം സമാനമായ മൂന്ന് മരണങ്ങൾ നടന്നതായാണ് സിറാജ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഫാത്തിമയുട മരണമടക്കം ഇതിനെപ്പറ്റിയെല്ലാം നാട്ടുകാർ പ്രതിയോട് ചോദിക്കുമ്പോൾ യാതൊരു കുറ്റബോധവുമില്ലാതെയും തികച്ചും ന്യായീകരണ മനോഭാവത്തോടെയും കൂടി പ്രതി പ്രതികരിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
ഉവൈസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങളാണ് ഇത്. ചോദ്യം ചെയ്യലിൽ കുട്ടിക്ക് ചികിത്സ നൽകേണ്ടതില്ല എന്നു രക്ഷിതാവിനോട് പറഞ്ഞതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ അറസ്റ്റിലായ ഉവൈസിനെയും കുട്ടിയുടെ പിതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
READ MORE: 11 വയസുകാരിയുടെ മരണം: ഉവൈസിന്‍റെ മൊഴി നിര്‍ണായകമെന്ന് കമ്മിഷണർ