ETV Bharat / city

കാട്ടാനകള്‍ നാടിറങ്ങുന്നത് പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍ - ആറളം ഫാം

ആറളം ഫാം പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും കാട്ടാനകൾ വിഹരിക്കുകയാണ്. ആറ് പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാട്ടാനകള്‍ നാടിറങ്ങുന്നത് പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍
author img

By

Published : Oct 19, 2019, 10:34 PM IST

Updated : Oct 19, 2019, 11:55 PM IST

കണ്ണൂർ: ആറളം വന്യജീവി സങ്കേതവും ജനവാസ കേന്ദ്രവും തമ്മില്‍ വേര്‍തിരിക്കുന്ന മതിൽ തകര്‍ന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മാണം നടത്താതെ അധികൃതര്‍. 15 മീറ്ററിലധികം നീളത്തിലുള്ള മതില്‍ തകര്‍ന്നതോടെ കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവാകുകയാണ്.

കാട്ടാനകള്‍ നാടിറങ്ങുന്നത് പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍

വന്യജീവികൾ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാൻ കോടികൾ ചിലവിട്ട് അഞ്ചുവർഷം മുമ്പാണ് മതിൽ നിർമ്മിച്ചത്. ആനമുക്കിൽ നിന്നും കോട്ടപ്പാറയിലേക്കുള്ള വഴിയിലുള്ള മതില്‍ ആനകൾ തകർത്തിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ ഇത് പുന:സ്ഥാപിക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ആറളം ഫാം പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും കാട്ടാനകൾ വിഹരിക്കുകയാണ്. ആറ് പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അപകടങ്ങളും നാശനഷ്‌ടങ്ങളും ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉടനെ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:കണ്ണൂർആറളം വന്യജീവി സങ്കേതവും ജനവാസ കേന്ദ്രമായി ബന്ധിപ്പിക്കുന്ന തകർന്ന ആനമതിൽ ഒരു വർഷം കഴിഞ്ഞിട്ടും പുനർ സ്ഥാപിച്ചിട്ടില്ല. 15 മീറ്ററിലധികം നീളത്തിൽ കാട്ടാനകൾ തകർത്ത ഫാമിനകത്തെ ആന മുക്കിലെ മതിലാണ് ഇനിയും പുനർ സ്ഥാപിക്കാത്തത്.
ഇപ്പോൾ ഇതുവഴിയാണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിലെ കടക്കുന്നത്.
ആറളം വന്യജീവി സങ്കേതവും ജനവാസ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് വന്യജീവികൾ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാൻ കോടികൾ ചെലവിട്ട് അഞ്ചുവർഷം മുൻപ് ആണ്ആന മതിൽ നിർമ്മിച്ചിത്. എന്നാൽ ആന മതിൽ പലയിടങ്ങളിലും കാട്ടാനകൾ തന്നെ തകർത്ത് ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത് പതിവ് കാഴ്ച തന്നെ. ആന മുക്കിൽ നിന്നും കോട്ടപ്പാറ യിലേക്കുള്ള വഴിയിൽ ആനകൾ മതിൽ തകർത്തിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ ഇവിടെ ആന മതിൽ പുനസ്ഥാപിക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല .ഇപ്പോൾ ഫാമിനകത്തേക്ക് കാട്ടാനക്കൂട്ടം വന്യജീവി സംങ്കേതത്തിൽ നിന്നും എത്തുന്നത് ഈ പൊളിഞ്ഞു കിടക്കുന്ന ആന മറ്റൊരു വഴിയാണ് .ആറളം ഫാം പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും കാട്ടാനകൾ ഇപ്പോഴും വിഹരിക്കുകയാണ് . ആറു പേരെയാണ് ഫാമിന് നിന്നും കാട്ടാനകൾ ചവിട്ടി കൊന്നത്. കോടികൾ മുടക്കി നിർമ്മിച്ച കിലോമീറ്റർ ദൂരമുള്ള ആന മതിലിന്റെ 15 മീറ്റർ ദൂരത്തിൽ ആന മതിൽ തകർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല എന്നതും ഇതുവഴിയാണ് കാട്ടാനകൾ ഫാമിൽ അകത്തേക്ക് കയറുന്നത് എന്നുള്ളതും പച്ചയായ സത്യം മാവുമ്പോൾ കോടികൾ മുടക്കി നിർമ്മിച്ച ആന മതിൽ കൊണ്ട് എന്ത് പ്രയോജനം . തകർന്ന ആന മതിൽ പുനർനിർമ്മിക്കാൻ അധികൃതർക്കും ഉത്തരവാദിത്തമുണ്ട്.byte കാർത്തു.നാട്ടുക്കാരി. ഇ ടിവിഭാ രത് കണ്ണൂർ .Body:KL_KNR_05_19.10.19_Mathil_KL10004Conclusion:
Last Updated : Oct 19, 2019, 11:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.