ETV Bharat / city

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി ; ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ്

എബിൻ, ലിബിൻ എന്നിവരുടെ ലൈസൻസുകള്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നോട്ടിസ്

ഇ ബുൾ ജെറ്റ് സഹോദരന്മാർ  ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ നടപടി  കാരണം കാണിക്കൽ നോട്ടീസ്  ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ നടപടി  ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹന രജിസ്ട്രേഷൻ  ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ലൈസൻസ്  നോപ്പോളിയൻ രജിസ്ട്രേഷൻ വാർത്ത  നേപ്പോളിയന്‍റെ രജിസ്ട്രേഷൻ  e bulljet travelers license news  e bulljet travelers license  e bulljet travelers registration news  e bulljet travelers registration  e bulljet travelers de registration news  e bulljet travelers de registration process begins
ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി; ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ്
author img

By

Published : Aug 11, 2021, 4:22 PM IST

Updated : Aug 11, 2021, 5:39 PM IST

കണ്ണൂർ : ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ വാഹനത്തിന്‍റെ രജിസ്ട്രേഷനും വാഹനം ഓടിച്ചയാളുടെ ലൈസൻസും റദ്ദാക്കാനുള്ള നടപടി തുടങ്ങി. മോട്ടോർ വാഹന വകുപ്പ് വ്ളോഗർമാരുടെ വീട്ടിൽ നോട്ടിസ് പതിച്ചു.

വാഹനത്തിന്‍റെ രജിസ്ട്രേഷനും എബിൻ, ലിബിൻ എന്നിവരുടെ ലൈസൻസും റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നൽകിയത്. അതേസമയം ജാമ്യത്തിലിറങ്ങിയ വ്ളോഗര്‍മാര്‍ കണ്ണൂരിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി ; ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ്

READ MORE: ഇ ബുൾ ജെറ്റ് യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു ; നിയമവിരുദ്ധമായത് ആഹ്വാനം ചെയ്‌താല്‍ നടപടിയെന്ന് കമ്മിഷണർ

വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങൾ ചുമത്തിയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്.

തുടർന്ന് ആർ.ടി.ഒയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. അതേസമയം ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ യൂ ട്യൂബ് ചാനൽ മരവിപ്പിച്ചിട്ടുണ്ട്. വീഡിയോ ചെയ്യുന്നതിലെ നിയമ ലംഘനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞിരുന്നു.

Last Updated : Aug 11, 2021, 5:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.