ETV Bharat / city

കള്ളവോട്ട്: കണ്ണൂരിൽ പത്ത് പേര്‍ക്കെതിരെ കേസെടുത്തു

author img

By

Published : May 11, 2019, 12:56 PM IST

Updated : May 11, 2019, 4:51 PM IST

ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സിപിഎം പ്രവര്‍ത്തകന് എതിരെയും പൊലീസ് കേസെടുത്തു

പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂരിലെ കള്ളവോട്ടില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്ത ഒന്‍പത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പാമ്പുരുത്തി മാപ്പിള സ്കൂളിൽ കള്ളവോട്ട് ചെയ്ത ലീഗ് പ്രവർത്തകരായ അബ്ദുല്‍ സലാം, മർഷദ്, ഉനിയാസ് കെ. പി, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുല്‍ സലാം, സാദിഖ് കെ. പി, ഷമൽ, മുബഷിർ എന്നിവർക്കെതിരെയാണ് മയ്യിൽ പൊലീസ് കേസെടുത്തത്. ധർമ്മടത്തെ വേങ്ങാട് പഞ്ചായത്തിൽ 52-ാം ബൂത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനായ സായൂജിനെതിരെ കൂത്ത്പറമ്പ് പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി ഡി എഫ് പ്രകാരമാണ് പ്രതികൾക്കെതിരെ ക്രിമിനൽ കേസെടുത്തത്.

Intro:Body:

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. വേങ്ങാട് സ്വദേശി സായുജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171 ലെ സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തിരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. 

52-ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസിക്കുന്നയാളുമായ അഖില്‍ അത്തിക്ക, 53-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തിട്ടുള്ളത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയിരുന്നത്. ഇതനുസരിച്ച സായൂജിനെ കലക്ടര്‍ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ഇതിനു ശേഷമാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. 

ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലെ കള്ളവോട്ട് കേസാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. കള്ളവോട്ടുകള്‍ നടന്നുവെന്ന പരാതിയിന്മേല്‍ ആരോപണ വിധേയര്‍ക്ക് വ്യാപകമായി നോട്ടീസുകള്‍ നല്‍കി കഴിഞ്ഞു.  ഇതില്‍ പ്രധാനം ധര്‍മടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പി ബാലന്റെ അടുത്ത ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ടു ചെയ്തു എന്ന ആരോപണമാണ്. പരാതിയില്‍ വസ്തുതയുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഹാജരാകാന്‍ പെണ്‍കുട്ടിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 

മംഗലാപുരത്ത് താമസിക്കുന്ന ഒരാളുടെ വോട്ട് അഞ്ജന എന്ന മറ്റൊരാളാണ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്ന എന്‍.കെ. മുഹമ്മദിന്റെയും അബ്ദുള്‍ അസീസിന്റെയും വോട്ട് ആളുമാറി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വോട്ട് ചെയ്തവരോട് 14 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Conclusion:
Last Updated : May 11, 2019, 4:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.