ETV Bharat / city

കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് ചികിത്സ കിട്ടിയില്ലെന്ന് കുടുംബം - പരിയാരം മെഡിക്കല്‍ കോളജ്

മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന പൂർണ ആരോഗ്യവാനായ 28 കാരൻ രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

covid death in kannur  കണ്ണൂര്‍ കൊവിഡ് മരണം  കണ്ണൂര്‍ വാര്‍ത്തകള്‍  പരിയാരം മെഡിക്കല്‍ കോളജ്  kannur medical collage
കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് ചികിത്സ കിട്ടിയില്ലെന്ന് കുടുംബം
author img

By

Published : Jun 20, 2020, 4:47 PM IST

Updated : Jun 20, 2020, 6:10 PM IST

കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിച്ച 28കാരനായ എക്സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. ചികിത്സ കിട്ടുന്നില്ലെന്നും മരിക്കാൻ പോവുകയാണെന്നും പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ സംസാരിക്കുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ സുനിലിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഐസിയുവിൽ നിന്നും ജ്യേഷ്ഠനും ബന്ധുവായ ഒരു സ്ത്രീയ്‌ക്കും സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്.

സുനിലിന്‍റെ ഫോണ്‍ സംഭാഷണം
കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് ചികിത്സ കിട്ടിയില്ലെന്ന് കുടുംബം

മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന പൂർണ ആരോഗ്യവാനായ 28 കാരൻ രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതിയുമായി സുനിലിന്‍റെ കുടുംബം എത്തിയത്. ആരോപണം പരിയാരം മെഡിക്കൽ കോളജ് അധികൃതര്‍ നിഷേധിച്ചിരുന്നു. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്ന് ഡിഎംഒയും നേരത്തെ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സുനിൽ മരിച്ചത്.

Last Updated : Jun 20, 2020, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.